'പണിമുടക്കിലാണ്': പ്രൊജക്റ്റ് കെ അമേരിക്കയിലെ ബ്രഹ്മണ്ഡ ലോഞ്ചിംഗില്‍ ദീപിക പാദുകോണ്‍ പങ്കെടുക്കില്ല

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ്  സാൻ ഡീഗോ കോമിക്-കോൺ. 

Deepika Padukone to skip Project K launch at San Diego Comic Con vvk

ഹൈദരാബാദ്: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രൊജക്റ്റ് കെ. പ്രഭാസ് നായകനായി എത്തുന്ന ഗംഭീര ചിത്രമാകും പ്രൊജക്റ്റ് കെ എന്നാണ് പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ പ്രതീക്ഷ. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായികയെന്നതിനാല്‍ ബോളിവുഡും കാത്തിരിക്കുന്നതാണ് പ്രൊജക്റ്റ് കെ. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ താരങ്ങളും പ്രൊജക്റ്റ് കെയില്‍ വേഷമിടുന്നു എന്നതിനാല്‍ രാജ്യമൊട്ടാകെ കാത്തിരിക്കുന്നുണ്ട്. 600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്‍റെ ലോഞ്ചിംഗ് സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ല്‍ അടുത്ത ദിവസം നടക്കും. 

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ്  സാൻ ഡീഗോ കോമിക്-കോൺ. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ.  എന്നാല്‍ ഈ ചടങ്ങില്‍ ചിത്രത്തിലെ നായികയായ ദീപിക പാദുകോണ്‍ പങ്കെടുക്കില്ലെന്നാണ് വിവരം.  

വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ദീപിക ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയില്‍ ( എസ്എജി -എഎഫ്ടിആര്‍എ) അംഗമാണ്. അതിനാല്‍ ഹോളിവുഡില്‍ ഈ സംഘടന പണിമുടക്കിലാണ്. പണിമുടക്ക് നിര്‍ദേശം അനുസരിച്ച് ഈ സംഘടനയിലെ അംഗങ്ങള്‍ ആരും യുഎസില്‍ നടക്കുന്ന ഒരു ചലച്ചിത്ര പ്രമോഷന്‍ പരിപാടിയിലും പങ്കെടുക്കരുത്. ഇതോടെയാണ് ദീപിക ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 

2017 വന്‍ ഡീസല്‍ നായകനായ എക്സ്.എക്സ്.എക്സ് റിട്ടേണ്‍ ഓഫ് സെന്‍റര്‍ കേജ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം നടത്തിയ നടിയാണ് ദീപിക. അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് ദാനത്തില്‍ മികച്ച ഒറിജിനല്‍ ഗാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു പരിചയപ്പെടുത്തിയതും ദീപികയാണ്. 

അതേ സമയം ചിത്രത്തിന്‍റെ പേര് എന്തായിരിക്കും എന്നത് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ വാര്‍ത്തയായി വരുന്നുണ്ട്. ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കെ എന്നത് കാലചക്ര എന്നാണ് ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. ചിത്രവുമായി അടുത്ത ഒരു വ്യക്തിയുടെ പ്രതികരണ ഇത്തരത്തിലാണ് "കാലചക്രം പ്രധാനമായും അർത്ഥമാക്കുന്നത് സമയചക്രമാണ്, ഇത് സൃഷ്ടിയുടെയും നാശത്തിന്റെയും പ്രതീകമായി കാണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ മിത്തോളജിയെ ഫ്യൂച്ചറിസ്റ്റിക്കായി സമീപിക്കുന്ന ചിത്രമാണ് ഇത്". എന്തായാലും ഇതിലൊന്നും സ്വീരികരണം ലഭിച്ചിട്ടില്ല. 

വൈജയന്തി മൂവീസ് കോമിക് കോണില്‍ പ്രൊജക്ട് കെ പരിചയപ്പെടുത്തും. ചിത്രത്തിന്റെ ടൈറ്റിൽ, ട്രെയിലർ, റിലീസ് തീയതി എന്നിവ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും പങ്കെടുക്കും എന്നാണ് വിവരം.

"പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല" ; അമൃതയ്ക്കൊപ്പം ചിത്രം ഗോപി സുന്ദര്‍

തക്കാളിവില വര്‍ദ്ധനവ് സംബന്ധിച്ച് പറഞ്ഞത് പുലിവാലായി; മാപ്പ് പറഞ്ഞ് സുനില്‍ ഷെട്ടി

ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി കേരളം | Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios