ദര്‍ശന രാജേന്ദ്രന്റെ 'പുരുഷ പ്രേതം' ട്രെയിലര്‍ പുറത്ത്, റിലീസ് പ്രഖ്യാപിച്ചു
'ആവാസവ്യൂഹം' ഒരുക്കിയ ക്രിഷാന്ദാണ് സംവിധായകൻ.
ദര്‍ശന രാജേന്ദ്രൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'പുരുഷ പ്രേതം'. സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്നതാണ് 'പുരുഷ പ്രേതം'. 'പുരുഷ പ്രേതം' ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. ചിത്രത്തിന്റ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടു.
സോണി ലിവില്‍ 'പുരുഷ പ്രേത'മെന്ന ചിത്രം 24 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകൻ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്.
മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ്. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ ആണ്. സംഗീതം അജ്‍മൽ ഹുസ്‌ബുള്ള ആണ്.
ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ധേയയനായ റാപ്പർ ഫെജോ, എം സി കൂപ്പർ, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ ('ആവാസവ്യൂഹം' ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകൻ മനോജ് കാനയും ചിത്രത്തില്‍ വേഷമിടുന്നു. സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ ആണ്. ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത. വിഎഫ്എക്സ് മോഷൻകോർ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, പ്രൊഡക്ഷൻ ഡിസൈൻ ഹംസ വള്ളിത്തോട്, മേക്കപ്പ് അർഷാദ് വർക്കല, ഫിനാൻസ് കൺട്രോളർ സുജിത്ത്, അജിത്ത് കുമാർ, കളറിസ്റ്റ് അർജുൻ മേനോൻ, പോസ്റ്റർ ഡിസൈൻ അലോക് ജിത്ത്, പിആർഒ റോജിൻ കെ റോയ് എന്നിവരാണ് 'പുരുഷ പ്രേത'ത്തിന്റ മറ്റ് പ്രവര്‍ത്തകര്‍.
Read More: 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ