ഡ്യൂപ്പിനൊപ്പം ഡാന്‍സിംഗ് സ്റ്റാര്‍സ് വേദിയില്‍ ചാക്കോച്ചന്‍, ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ
ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ
ചലച്ചിത്ര- സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസിന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുപോയ ഡാൻസ് റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത് അഞ്ജലി- ബോണി, ദിൽഷ- നാസിഫ്, നയന- വിഷ്ണു, പാരീസ് ലക്ഷ്മി- അഭിലാഷ്, ചൈതിക്- കുഞ്ഞാറ്റ എന്നീ ടീമുകളാണ്.
പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ, ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ് മുഖ്യാതിഥി. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും സന്നിഹിതരായിരുന്നു. കുഞ്ചാക്കോ ബോബന്‍റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വൈറല്‍ നൃത്തം അനുകരിച്ച് ശ്രദ്ധ നേടിയ ഭാസ്കര്‍ അരവിന്ദും ചാക്കോച്ചനും ചേര്‍ന്നുള്ള നൃത്തം പരിപാടിയുടെ പ്രധാന ആകര്‍ഷങ്ങളില്‍ ഒന്നാണ്.
ചലച്ചിത്രതാരങ്ങളായ നോബിയും സുമേഷ് ചന്ദ്രനും ടീമും ഒരുക്കിയ കോമഡി സ്കിറ്റുകളും ഗ്രാൻഡ് ഫിനാലെക്ക് മികവേകി. ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
ALSO READ : 'സെറീനയോടുള്ള പ്രണയം എന്തുകൊണ്ട് തുറന്ന് പറയുന്നില്ല'? സാഗറിനോട് ചോദ്യവുമായി റെനീഷ