ഒരുമിച്ച് ഫോട്ടോ എടുത്ത ആരാധികയുടെ പ്രതികരണത്തില്‍ അമ്പരന്ന് പ്രഭാസ്; വീഡിയോ വൈറലാകുന്നു!
ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. അടുത്തിടെ ഒരു ആരാധിക പ്രഭാസിനൊപ്പം ഫോട്ടോയെടുത്തപ്പോഴുള്ള കൌതുകപരമായ ഒരു സംഭവമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ലോസ് ഏഞ്ചല്‍സിലെ വിമാനത്താവളത്തില്‍ വെച്ചാണ് പ്രഭാസിനെ കണ്ടുമുട്ടിയത്. ഒരു ആരാധിക പ്രഭാസിനൊപ്പം ഫോട്ടോ എടുക്കാനെത്തി. ഫോട്ടോ എടുത്ത ശേഷം കവിളത്ത് തലോടിയതിനു ശേഷമാണ് ആരാധിക മടങ്ങിയത്. ഫോട്ടോ എടുത്തതിന്റെ വീഡിയോ ആണ് പ്രഭാസിന്റെ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.