തീയറ്ററുകൾ തുറക്കണോ? ഉടമകൾക്ക് തീരുമാനിക്കാം, മാലിക്, മരക്കാർ റിലീസ് മാറ്റും?

മരക്കാർ - അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ.

covid 19 restrictions movie theatres opening fiyok meeting

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കണോ വേണ്ടയോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് തിയറ്ററുമടകളുടെ സംഘടനയായ ഫിയോക്. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

ഒന്നുകിൽ തീയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാം, ഏഴ് മണി വരെ പ്രദർശനം നടത്തി അടയ്ക്കാം. അതല്ലെങ്കിൽ അടച്ചിടാം, ഇത് തീയറ്ററുടമകൾ തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫിയോക് പറയുന്നത്. 

അതേസമയം, മരക്കാർ - അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ.

ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്‍റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമാതാവ് ആന്‍റോ ജോസഫ് പറഞ്ഞു. നിലവിൽ മെയ്-13 ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റോ ജോസഫ് പറയുന്നു. 

ഇതിനിടെ, രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര  മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios