ആരോപണങ്ങളിൽ ഗൂഢാലോചന; പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്ക് പരാതി നല്‍കി ഇടവേള ബാബു
നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു പേര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി നടൻ ഇടവേള ബാബു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് ഡിജിപിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു.
ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തന്‍റെ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിലെയും കണ്ടെത്തി