കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ 8ന് റിലീസ്.!
എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിക്കുന്നത്.
കൊച്ചി: തമിഴ് നടൻ സതീഷിനെ നായകനാക്കി നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ 8ന് തിയറ്റർ റിലീസ് ചെയ്യും. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിക്കുന്നത്.
'ദളപതി68' എന്ന് താൽക്കാലികമായ് പേരിട്ടിരിക്കുന്ന വിജയിയുടെ 68ആമത്തെ സിനിമ നിർമ്മിക്കുന്നത് എജിഎസ് എന്റർടെയ്ൻമെന്റ്സാണ്. ഈ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന 24ആമത്തെ സിനിമയാണ് 'കോൺജറിങ് കണ്ണപ്പൻ'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്.
സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക. യുവ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.
ചിത്രസംയോജനം: പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി ശരവണ കുമാർ, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യുസർ: ഐശ്വര്യ കൽപാത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: എസ് എം വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യുസർ: അർച്ചന കൽപാത്തി, കോസ്റ്റ്യൂം: മീനാക്ഷി എൻ, പിആർഒ: ശബരി.
പ്രേമ കളി, കാര്യമാകുന്ന സമയം...: രസം പിടിപ്പിക്കുന്ന ചിരിപ്പടം: മഹാറാണി റിവ്യൂ