ക്രിസ്റ്റഫർ നോളന്‍റെ അടുത്ത ചിത്രം ലോകം രസിച്ച 'ഇതിഹാസം' അടിസ്ഥാനമാക്കി; വന്‍ പ്രഖ്യാപനം

ക്രിസ്റ്റഫർ നോളന്റെ അടുത്ത ചിത്രം ഹോമറിന്റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ ആസ്പദമാക്കി 2026 ജൂലൈ 17-ന് റിലീസ് ചെയ്യും. 

Christopher Nolan Set To Adapt Homers Epic The Odyssey

ഹോളിവുഡ്: യൂണിവേഴ്സൽ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ക്രിസ്റ്റഫർ നോളന്‍റെ അടുത്ത ചിത്രം ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അധികരിച്ചാകും. ഹോമറിന്‍റെ ഐതിഹാസികമായ ഗ്രീക്ക് ഇതിഹാസം 2026 ജൂലൈ 17-ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് നോളന്‍ പദ്ധതിയിടുന്നത്. ഈ ചിത്രത്തില്‍ മാറ്റ് ഡാമൺ, ആൻ ഹാത്ത്‌വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവര്‍ അഭിനേതാക്കള്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. 

24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ  ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. മനുഷ്യന്‍റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം എന്നാണ് പല പാശ്ചത്യ നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഒഡീസിയസിന്‍റെ സൈക്ലോപ്‌സ് ദുര്‍ദേവതയുമായും മറ്റ് പലരുമായുള്ള  ഭാര്യ പെനലോപ്പുമായി വീണ്ടും ഒന്നിക്കുന്നതിന് മുമ്പുള്ള ഏറ്റുമുട്ടലാണ് ഈ ഇതിഹാസത്തിലെ വലിയൊരു ഭാഗം. 

ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്‍റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി.  'ഓപ്പൺഹൈമർ' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും നേടികൊടുത്തിരുന്നു. 

നേരത്തെ ഹൊറര്‍ സ്റ്റോറിയാണ് നോളന്‍ ഒരുക്കുന്നത്, അല്ല സ്പൈ സ്റ്റോറിയാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം അട്ടിമറിക്കുന്ന പ്രഖ്യാപനമാണ് നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത്. ഒരു ഇതിഹാസം നോളന്‍ എങ്ങനെ സ്ക്രീനില്‍ എത്തിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

ബോളിവുഡിന് ഇത് എന്ത് പറ്റി? 2024ലെ ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത് !

'കാൻ മുതൽ നൊബേൽ വരെ', മറക്കില്ല ഈ മുഖങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios