വൻ സര്‍പ്രൈസ്, പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍ എത്തി
പ്രഖ്യാപനമില്ലാതെയാണ് തങ്കലാൻ ഒടിടിയില്‍ എത്തിയിരിക്കുന്നത്.
ചിയാൻ വിക്രം നായകനായി വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതാ തങ്കലാൻ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഒടിടി റിലീസ് വൈകുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദീപാവലിക്കായിരിക്കും തങ്കലാൻ ഒടിടിയില്‍ റിലീസെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയെങ്കിലും അതും നടന്നില്ല. എന്തായാലും തങ്കലാൻ പ്രഖ്യാപനം ഒന്നുമില്ലാതെ ഒടിടിയില്‍ റിലീസായത് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ വിസ്‍മയിപ്പിച്ചിരിക്കുകയാണ്.
എന്തായാലും വിക്രമിന്റെ തങ്കലാൻ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.
Read More: അതേ, ചില്ലറക്കാരല്ല മലയാള സീരിയല്‍ താരങ്ങള്‍, നടിമാരുടെ യഥാര്‍ഥ ജോലികള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക