നിഗൂഢത ഒളിപ്പിച്ച് 'ചിത്തിനി' ടീസര്‍; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകി ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ചിത്തിനി'യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മണിക്കൂറുകൾ പിന്നിടുമ്പോൾ യൂട്യൂബിൽ 6 ലക്ഷം കടന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കാത്തിരിപ്പിന്റെ മുൾമുനയിൽ കാണികളെ പിടിച്ചുനിറുത്തുന്ന ടീസറിലെ രംഗങ്ങള്‍, ഹൊറര്‍ - ഫാമിലി- ഇമോഷണൽ- ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ചിത്തിനിയുടെ നേരത്തെ പുറത്തുവന്ന പോസ്റ്ററിനും മേക്കിംഗ് വീഡിയോയ്ക്കും ഒക്കെത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഈസ്റ്റ് കോസ്റ്റിന്റെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മോക്ഷയുടെ കളരി അഭ്യാസങ്ങൾ എന്ന് തോന്നിക്കുന്ന ദൃശ്യങ്ങൾ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷരിൽ ഏറെ കൗതുകമുണർത്തുന്നു . ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകി ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പാറ്റേണിലാണ് ചിത്രീകരണം പൂർത്തികരിച്ചിരിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ചിത്രം നിർമിക്കുന്നത്.
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പി.ആര്‍.ഒ- എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ്, എം.കെ ഷെജിന്‍.