'എന്തൊരു കൊല' : ഭോല ശങ്കര്‍ വന്‍ പരാജയത്തിലേക്ക്; ചിരഞ്ജീവിക്ക് ട്രോള്‍ മഴ.!

ഗോഡ്‍ഫാദറിനു (ലൂസിഫര്‍ റീമേക്ക്) ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണ് ഭോലാ ശങ്കര്‍. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. 

Chiranjeevi  trolled in social media after Bhola Shankars Poor Box Office Response vvk

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ ബോക്സോഫീസില്‍ വന്‍ പരാജയമാകുകയാണ്. 100 കോടി രൂപയ്ക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതുവരെ മൊത്തം കളക്ഷന്‍ 35 കോടിക്ക് അടുത്ത് മാത്രമാണ് നേടിയത് എന്നാണ് വിവരം. അതേ സമയം ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം ദുരന്ത പ്രകടനമാണ് നടത്തുന്നത്. റിലീസ് ദിനത്തില്‍ 16 കോടി നേടിയ ചിത്രം ശനിയാഴ്ച 7 കോടി നേടി. എന്നാല്‍ ആദ്യ ഞായറാഴ്ച ചിത്രത്തിന് കിട്ടിയത് 5 കോടി. 

ഗോഡ്‍ഫാദറിനു (ലൂസിഫര്‍ റീമേക്ക്) ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണ് ഭോലാ ശങ്കര്‍. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. എന്നാല്‍ തമിഴില്‍ ബ്ലോക് ബസ്റ്ററായ വേതാളത്തെ പരിഹസിക്കുന്ന രീതിയിലാണ് ഭോല ശങ്കര്‍ എന്നാണ് പൊതുവില്‍ വരുന്ന റിപ്പോര്‍ട്ട്. 

ആദ്യദിനം ചിത്രം നേടിയ ​ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ട്വിറ്ററിലൂടെ അറിയിച്ചത് എന്നാല്‍ ട്രേഡ് അനലിസ്റ്റുകള്‍ ഇതിന് വലിയ വില നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ എല്ലാ മേഖലയിലും വന്‍ പരാജയമാണ് എന്നാണ് വിലയിരുത്തല്‍. ചിത്രത്തിനെതിരെ തെലുങ്കില്‍ തന്നെ നിരവധി ട്രോള്‍ വീഡിയോകള്‍ വരുന്നുണ്ട്. 

ചിത്രത്തിലെ കോമഡികളും, ചിരഞ്ജീവിയുടെ അഭിനയവുമാണ് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഒപ്പം ചിരഞ്ജീവി തമന്ന കോംമ്പിനേഷനും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. അജിത്ത് മനോഹരമാക്കിയ ട്രാന്‍സ്ഫോര്‍മേഷന്‍ സീന്‍ ചിരഞ്ജീവി കുളമാക്കിയെന്നാണ് പൊതുവില്‍ വരുന്ന റിവ്യൂകള്‍ പറയുന്നത്. തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച അനിയത്തി റോളും, ചേട്ടനായി എത്തിയ അജിത്ത് മികച്ച കോംപിനേഷന്‍ ആണെങ്കില്‍. അത് തെലുങ്കിലെത്തിയപ്പോള്‍ ദുരന്തമായി മാറിയെന്നാണ് വിലയിരുത്തല്‍

എന്തായാലും വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രം നല്‍കിയ ആശ്വാസം മറ്റൊരു റീമേക്ക് ദുരന്തത്തിലൂടെ ചിരഞ്ജീവിക്ക് നഷ്ടമാകുകയാണ്. നേരത്തെ മലയാളത്തിലെ വന്‍ ഹിറ്റായ ലൂസിഫര്‍ റീമേക്ക് ചെയ്ത് വന്‍ പരാജയമാണ് ചിരഞ്ജീവി ഏറ്റുവാങ്ങിയത്. 

വെറും നാല് ദിവസം വിജയ് ചിത്രത്തെ മലര്‍ത്തിയടിച്ച് രജനി മാജിക്: 'സൂപ്പര്‍സ്റ്റാര്‍' തര്‍ക്കത്തില്‍ ട്വിസ്റ്റോ?

ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!

 

Latest Videos
Follow Us:
Download App:
  • android
  • ios