ആടിത്തിമിര്‍ക്കാൻ ചിരഞ്‍ജീവിയും രവി തേജയും, 'വാള്‍ട്ടര്‍ വീരയ്യ' ഗാനം ഹിറ്റ്

ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിലെ ഗാനം.

Chiranjeevi starrer new film Waltair Veerayya song out

ചിരഞ്‍ജീവി നായകനാകുന്ന 'വാള്‍ട്ടര്‍ വീരയ്യ'യ്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. 'വാള്‍ട്ടര്‍ വീരയ്യ' എന്ന പുതിയ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തകര്‍പ്പൻ ഡാൻസ് നമ്പറുകള്‍ ഉണ്ടെന്ന് വ്യക്തമാകുന്ന ഗാന രംഗത്ത് ചിരഞ്‍ജീവിക്കൊപ്പം രവി തേജയുമുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ' ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ'യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.

ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന 'ഭോലാ ശങ്കര്‍'. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്.  'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്‍ലി ആണ് നിര്‍വഹിക്കുന്നത് . 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക.  ചിരഞ്‍ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.  മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

'ഡിയര്‍ വാപ്പി'യുമായി ലാല്‍, ട്രെയിലര്‍

Latest Videos
Follow Us:
Download App:
  • android
  • ios