ബാലകൃഷ്ണയുടെ സിനിമാജീവിതത്തിന് 50 വയസ്സ്: ചിരഞ്ജീവിയുടെ പ്രഖ്യാപനം!
തെലുങ്ക് സിനിമയിലെ മുതിർന്ന നടൻ നന്ദമുരി ബാലകൃഷ്ണയുടെ സിനിമ രംഗത്തെ 50 വർഷം പൂർത്തിയായ ചടങ്ങിൽ ചിരഞ്ജീവി, ബാലകൃഷ്ണയുമായി ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ മുതിർന്ന നടൻ നന്ദമുരി ബാലകൃഷ്ണയുടെ സിനിമ രംഗത്തെ 50 വർഷം കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നടന്നത് ചടങ്ങില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നടത്തിയ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയമായത്. ബാലകൃഷ്ണയുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യാനുള്ള താല്‍പ്പര്യമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രകടിപ്പിച്ചത്. അതേ സമയം തെലുങ്ക് സിനിമ കൂട്ടായ്മ സംഘടിപ്പിച്ച ബാലകൃഷ്ണയുടെ സിനിമ രംഗത്തെ 50 വർഷ ആഘോഷത്തില്‍ പങ്കെടുക്കാന്‍ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങള്‍ എത്തിയിരുന്നു.
പരിപാടിയിൽ സംസാരിക്കവെ, ബാലയ്യ എന്ന ബാലകൃഷ്ണയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ചിരഞ്ജീവി പ്രകടിപ്പിച്ചത്. ചിരഞ്ജീവി തന്‍റെയും ബാലകൃഷ്ണയുടെയും രണ്ട് ഐക്കൺ കഥാപാത്രങ്ങളെ ഒരുമിപ്പിച്ചുള്ള ചിത്രം എന്ന ആശയമാണ് മെഗാസ്റ്റാര്‍ മുന്നോട്ട് വച്ചത്. "ഞാൻ 2002 ല്‍ ചെയ്ത 'ഇന്ദ്ര' എന്ന ചിത്രം ഫിക്ഷൻ ചിത്രമായിരുന്നു. ബാലകൃഷ്ണയുടെ 'സമരസിംഹ റെഡ്ഡി' എന്ന ചിത്രമാണ് അതിന് പ്രചോദനമായത്" അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
"ഇക്കാലത്ത് ആളുകൾ തുടര്‍ഭാഗങ്ങള്‍ എടുക്കുകയാണ്. ഇന്ദ്രസേന റെഡ്ഡിയെ സമരസിംഹ റെഡ്ഡിയെയും ഒന്നിപ്പിക്കുന്ന ഒരു ചിത്രം ആലോചിച്ചാല്‍ ഞാന്‍ തയ്യാറാണ്"
തുടർന്ന് ചിരഞ്ജീവി കൂട്ടിച്ചേർത്തു. ഞാനും തയ്യാറാണ് എന്നാണ് വേദിയില്‍ ഉണ്ടായിരുന്ന ബാലയ്യയും പറഞ്ഞത്. ഇതോടെ ടോളിവുഡിലെ രണ്ട് മുതിർന്ന താരങ്ങള്‍ ഒന്നിച്ച് സ്ക്രീനിലെത്തുമോ എന്ന ആകാംക്ഷയിലാണ് തെലുങ്ക് സിനിമ പ്രേമികള്‍.
അതേ സമയം ഇത്തരം ചടങ്ങുകളില്‍ താരങ്ങള്‍ യോജിക്കും പോലെ ഫാന്‍സും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ ചിരഞ്ജീവി പറഞ്ഞു. ആദരവ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തിയ ബാലകൃഷ്ണ. എന്നെ അനുഗ്രഹിച്ച മാതാപിതാക്കളോടും ആരാധകരോടും അഭ്യുദയകാംക്ഷികളോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അച്ഛനിൽ നിന്ന് അഭിനയം മാത്രമല്ല അച്ചടക്കവും സംസ്‌കാരവും പഠിച്ചുവെന്നും എന്നാൽ മത്സരബുദ്ധിയോടെയുള്ള ആരോഗ്യകരമായ സിനിമ രംഗത്തിന് വേണ്ടിയാണ് ഞങ്ങൾ താരങ്ങള്‍ എല്ലാം പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.
മെഗാസ്റ്റാർ ചിരഞ്ജീവി, വെങ്കിടേഷ്, റാണ ദഗ്ഗുബതി, നാനി, വിജയ് ദേവരകൊണ്ട, ഉപേന്ദ്ര പ്രമുഖ സംവിധായകര്‍ തുടങ്ങിയ വലിയ താരങ്ങള്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ആശംസ സന്ദേശവും വായിച്ചിരുന്നു.
'ഇവരോ വേര്‍ പിരിയാനോ, നന്നായി': അഭിഷേക് ഐശ്വര്യ റായി ഡൈവോഴ്സ് ഗോസിപ്പുകള്‍ക്ക് ഫുള്‍ സ്റ്റോപ്പ്
ലിയോയില്‍ സംഭവിച്ച തെറ്റ് പറ്റരുത്: വിജയ് ചിത്രം 'ഗോട്ട്' നിര്‍മ്മാതാക്കള്‍ ആ തീരുമാനം നടപ്പിലാക്കി