ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ചിരഞ്ജീവി; മെഗാസ്റ്റാറിന്‍റെ കരിയറിലെ ഏറ്റവും വലിയ പടം.!

യുവി ക്രിയേഷൻസിന്‍റെ ബാനറില്‍ വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് 'മെഗാ157' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. 

Chiranjeevi announces fantasy entertainer Mega 157 on birthday vvk

ഹൈദരാബാദ്: ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അടുത്തകാലത്ത് തീയറ്ററില്‍ എത്തിയ ചിരഞ്ജീവി ചിത്രം ഭോല ശങ്കര്‍ വലിയ പരാജയമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രം തന്‍റെ ജന്മദിനത്തില്‍ മെഗാതാരം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന് ടൈറ്റില്‍ നല്‍കിയിട്ടില്ല. മെഗാ 157 എന്നാണ് താല്‍കാലികമായ പേര്. 

വസിഷ്ഠയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും ചെയ്യുന്നത്. 'മെഗാ മാസ് ബീയോണ്ട് യൂണിവേഴ്സ്' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പഞ്ചഭൂതങ്ങളായ വായു, അഗ്നി, ജലം, ആകാശം, ഭൂമി എന്നിവ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 

യുവി ക്രിയേഷൻസിന്‍റെ ബാനറില്‍ വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് 'മെഗാ157' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. 

അതേ സമയം ബോക്സ് ഓഫീസില്‍ വലിയ തകര്‍ച്ച നേരിട്ട ഭോലോ ശങ്കര്‍ ചിത്രത്തിന് ചിരഞ്ജീവി മുഴുവന്‍ പ്രതിഫലമായ 65 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെ തള്ളിയും ചിരഞ്ജീവിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയും നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. 

 പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. ചിരഞ്ജീവി പ്രതിഫലത്തില്‍ വലിയൊരു കുറവ് വരുത്തിയിരിക്കുകയാണ് എന്നതാണ് അത്.ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം ചിരഞ്ജീവി അഭിനയിച്ച കഴിഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 55 കോടി ആയിരുന്നു. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ഈ ചിത്രം. 

ആയതിനാല്‍ ഭോലാ ശങ്കറില്‍ ചിരഞ്ജീവി പ്രതീക്ഷിച്ച പ്രതിഫലം 60- 65 കോടിയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചിരഞ്ജീവിയുടെ പ്രതിഫലം പല ഗഡുക്കളായി നല്‍കിയ നിര്‍മ്മാതാവ് അവസാനമായി ഒരു 10 കോടി കൈമാറിയത് പോസ്റ്റ് ഡേറ്റഡ് ചെക്ക് ആയിട്ടാണെന്നും ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. 

റിലീസിന് ശേഷമുള്ള തിങ്കളാഴ്ചയാണ് ചെക്കില്‍ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ നിരീക്ഷിച്ച ചിരഞ്ജീവി ആ 10 കോടി വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചിരഞ്ജീവിയുടെ ചിത്രത്തിലെ പ്രതിഫലം 55 കോടി ആയിരിക്കും.

ടൈലര്‍ മണിയെപ്പോലെ തുവ്വൂർ വിഷ്ണു; പ്രദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ സിനിമ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios