'രേവതി'ക്ക് തുണയാവുമോ 'സച്ചി'? ഏഷ്യാനെറ്റില്‍ പുതിയ പരമ്പര 'ചെമ്പനീര്‍ പൂവ്'

കേന്ദ്ര കഥാപാത്രമായ രേവതി ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് പരമ്പര പറയുന്നത്

chembaneer poovu new serial on asianet nsn

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര സംപ്രേഷണം ആരംഭിക്കുന്നു. ചെമ്പനീര്‍ പൂവ് എന്ന് പേരിട്ടിരിക്കുന്ന പരമ്പര കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ ഒന്നായിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടിയാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രം. തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ രേവതി ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് പരമ്പര പറയുന്നത്.

പൂക്കടയിൽ അച്ഛനെ സഹായിക്കുന്നത് മുതൽ പത്രവിതരണം, ഡ്രൈവിംഗ് പരിശീലനം, റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ഏർപ്പെട്ടിരിക്കുന്നയാളാണ് രേവതി. അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അവളുടെ സഹോദരനിലാണ്. വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ചെമ്പനീർ പൂവ് യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്കാണ് സംപ്രേഷണം. ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ കാണാം.

ALSO READ : 'ചിത്രം കണ്ട സ്ത്രീകളുടെ മെസേജുകള്‍ വന്നു'; 'വിവേകാനന്ദന്‍ വൈറലാണ്' സിനിമയെക്കുറിച്ച് മാല പാര്‍വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios