ധ്യാനിനൊപ്പം നടന്റെ വേഷത്തിൽ ഷെഫ് പിള്ളയും, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ചീന ട്രോഫി തിയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ 'ചീനാ ട്രോഫി' ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 8-ന് തീയറ്ററുകളിലേക്ക്.

Chef Pillai as an actor along with Dhyan sreenivasan Cheena Trophy to theaters with Clean U certificate ppp

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ 'ചീനാ ട്രോഫി' ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 8-ന് തീയറ്ററുകളിലേക്ക്. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകർക്ക് ചിത്രത്തിലുള്ള പ്രതീക്ഷ വർദ്ധിച്ചിരുന്നു. മികച്ചൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്നാണ് പ്രേക്ഷകപ്രതീക്ഷ.

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ രസകരമായൊരു കോമഡി ഫാമിലി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

ജാക്കി ചാൻ്റെ സിനിമ കണ്ടത് പോലെയുണ്ട്..! ധ്യാനിന്റെ 'ചീനട്രോഫി' ട്രെയിലർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios