'പോസ്റ്റര്‍ തന്നെ കിടുക്കി, അപ്പോ പാട്ടോ..': റൊമാന്‍റിക്കായി നയന്‍സും കിംഗ് ഖാനും; അടുത്ത ഗാനം നാളെ
നേരത്തെ തന്നെ ഷാരൂഖും നയന്‍താരയും ഒന്നിച്ചുള്ള റൊമാന്‍റിക് ഗാനം ചിത്രത്തിലുണ്ടെന്ന സൂചന വന്നിരുന്നു.
ചെന്നൈ: സിനിമാസ്വാദകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ അടുത്ത ഗാനം ഓഗസ്റ്റ് 14ന് എത്തും. 'അനിരുദ്ധ് രവിചന്ദർ സംഗീതം നല്‍കിയിരിക്കുന്ന 'ചലിയാ' എന്ന ഗാനത്തിന്‍റെ പ്രമോ വീഡിയോ ഷാരൂഖ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഷാരൂഖും നയന്‍താരയും ഒന്നിച്ചുള്ള റൊമാന്‍റിക് ഗാനമാണ് ഇതെന്നാണ് പ്രമോ വീഡിയോ വ്യക്തമാക്കുന്നത്.
നേരത്തെ തന്നെ ഷാരൂഖും നയന്‍താരയും ഒന്നിച്ചുള്ള റൊമാന്‍റിക് ഗാനം ചിത്രത്തിലുണ്ടെന്ന സൂചന വന്നിരുന്നു. ഇത് സംബന്ധിച്ച് ഷാരൂഖും നയന്‍സിന്‍റെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജയിലര്‍ ടീസറിന് നന്ദി അറിയിച്ച് വിഘ്നേശ് ഇട്ട പോസ്റ്റിന് മറുപടിയായി താങ്കളുടെ എല്ലാ സ്‍നേഹത്തിനും നന്ദി. നയൻതാര ഒരു വിസ്‍മയമാണ്. ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച് അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് എന്നും നടൻ ഷാരൂഖ് ഖാൻ തമാശരൂപേണ എഴുതിയിരിക്കുന്നു.
ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡില്‍ അരങ്ങേറുന്നതിന്റെ സന്തോഷം നടിയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവൻ വൈകാതെ ഇതിന് മറുപടി നല്‍കി.
"നന്ദിയുണ്ട് സാര്‍ ഞാന്‍ ശ്രദ്ധിച്ചോളാം, പക്ഷെ ഞാന്‍ കേട്ടത് നിങ്ങള്‍ തമ്മില്‍ ചിത്രത്തില്‍ റോമാന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ്. അതിനാല്‍ റോമാന്‍സ് രാജാവില്‍ നിന്നും റോമാന്‍സ് പഠിച്ചിരിക്കും. താങ്കളൊടൊപ്പമുള്ള സ്വപ്നതുല്യമായ ആദ്യ ചിത്രത്തില്‍ അത്യധികം സന്തോഷത്തിലാണ്. ചിത്രം ഒരു ആഗോള ബ്ലോക്ബ്ലസ്റ്റര്‍ ആകും" -വിഘ്നേശ് മറുപടിയില്‍ പറഞ്ഞു. ഇതോടെ നയന്‍താരയും ഷാരൂഖും ഉള്ള റൊമാന്‍റിക് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ഉറപ്പായി.
അതേ സമയം ചിത്രത്തിലെ മറ്റൊരു ഗാനം ആഴ്ചകള്‍ക്ക് മുന്‍പ് എത്തിയിരുന്നു. ഈ ഗാനം ഇപ്പോള്‍ വൈറലാണ്. . 'സിന്ദാ ബാന്ദ..' എന്ന ഗാനം അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡപ്പാം കൂത്ത് സ്റ്റൈലിൽ തകർത്താടുന്ന ഷാരൂഖിനെ ഗാനരംഗത്ത് കാണാം.
കളർഫുൾ ആയി ഗാനത്തിൽ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ചെന്നൈ എക്സ്പ്രെസിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവയ്ക്കുന്ന ഗാനം കൂടിയാണിത്. ഗാനത്തിന്റെ രംഗത്തില്‍ ആയിരത്തിലധികം ഡാൻസര്‍മാരാണ് പങ്കെടുത്തിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 15 കോടിയാണ് ഗാനത്തിന്‍റെ ബജറ്റ് എന്നുമാണ് വിവരം.
ജവാനില്‍ ദളപതി വിജയ് ഉണ്ടോ? വന്‍ അപ്ഡേറ്റ് പുറത്ത്
ജയിലറിലെ ആ റോൾ ട്രോളിയത് തെലുങ്കിലെ ഏത് സൂപ്പര്‍ താരത്തെ ? സോഷ്യൽ മീഡിയ ചർച്ച