മികച്ച മൂന്നാമത്തെ ഇന്ത്യന്‍ സിനിമ; 'ചാവേറി'ന് പുരസ്‍കാരം ഏറ്റുവാങ്ങി ടിനു പാപ്പച്ചന്‍

15-ാമത് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ് ടിനു പാപ്പച്ചന്‍ ചിത്രം പുരസ്കാരത്തിന് അര്‍ഹമായിരിക്കുന്നത്

chaaver movie awarded third best insian movie award at bengaluru international film festival 2024 tinu pappachan nsn

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഇത്. ജോയ് മാത്യു ആയിരുന്നു തിരക്കഥ. ഒക്ടോബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പിന്നീട് സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയിരിക്കുകയാണ് ചിത്രം.

15-ാമത് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ് ടിനു പാപ്പച്ചന്‍ ചിത്രം പുരസ്കാരത്തിന് അര്‍ഹമായിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളുടെ മത്സരവിഭാഗത്തില്‍ മികച്ച മൂന്നാമത്തെ ചിത്രമായാണ് ചാവേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 320 സിനിമകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ കോംപറ്റീഷൻ വിഭാഗത്തിൽ മത്സരിച്ചത്. 

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ.

ALSO READ : 'മഞ്ഞുമ്മൽ' നേടിയതിന്‍റെ എട്ടിൽ ഒന്ന്! തമിഴ്നാട്ടിൽ കാണാനാളില്ലാതെ തമിഴ് സിനിമ, ജോഷ്വയും പോരും ഒരാഴ്ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios