'താരങ്ങള്‍ തിരക്കിലാണ്, തിരുവനന്തപുരത്ത് പ്രതീക്ഷ', കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറയുന്നു

കേരള സ്‍ട്രൈക്കേഴ്‍സ് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്നും കുഞ്ചാക്കോ ബോബൻ.

Celebrity Cricket League team Kerala Strikers captain Kunchacko Boban interview hrk

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സ് നാളെ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങുകയാണ്. മുംബൈ ഹീറോസിനെതിരെയാണ് നാളെ കേരള സ്‍ട്രൈക്കേഴ്‍സ് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരത്തിന് ഇറങ്ങുക. കേരള സ്‍ട്രൈക്കേഴ്‍സിന് നിര്‍ണായക മത്സരമായിരിക്കും ബോളിവുഡിന് എതിരായുള്ളത് എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. നാളെ നമ്മള്‍ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ് എന്നും കേരള സ്ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

നാളെ വളരെ പ്രധാനപ്പെട്ട മത്സരമാണ്. രണ്ട് മത്സരം നമുക്ക് കൈവിട്ടുപോയി. നാളെ നമ്മള്‍ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ്. ഒന്ന് വിജയിക്കുക എന്നതും പോയന്റ് ടേബിളില്‍ നമുക്ക് പോയന്റ് ലഭിക്കുക എന്നുള്ളതും പ്രധാനമാണ്. അതുപോലെ നാട്ടുകാരുടെ മുന്നില്‍ കളിക്കുമ്പോള്‍ അവരുടെ ആവേശം കെടുത്താത്ത തരത്തില്‍ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും ഒക്കെ നിറച്ചാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്. ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ് എന്നും കേരള നായകൻ കുഞ്ചാക്കോ ബോബൻ പറ‍ഞ്ഞു.

ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഫോര്‍മാറ്റില്‍ വ്യത്യാസമുണ്ട്. പ്ലേയേഴ്‍സിന് കാറ്റഗറൈസേഷൻ ഉണ്ട്. എ, ബി കാറ്റഗറി എന്ന രീതിയില്‍. അപ്പോള്‍ അവരുടെ ലഭ്യത പ്രധാനമാണ്. അതില്‍ തന്നെ നോക്കുമ്പോള്‍ എ കാറ്റഗറിയില്‍ ഏഴ് പേര് കാണും.  അവരില്‍ പലരും സിനിമകളുടെ തിരക്കിലും പല സ്ഥലങ്ങളിലുമാണ്.  ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ചിത്രീകരണത്തിലാണ്. അപ്പോള്‍ അവരെ മത്സരം ദിവസം മാത്രം കൊണ്ടുവന്നിട്ട് കാര്യമില്ല. അവര്‍ക്ക് പരിശീലനം കൊടുക്കണം. എന്നാല്‍ മാത്രമേ മത്സരത്തിലേക്ക് കൊണ്ടുവന്നിട്ട് കാര്യമുള്ളൂ എന്നത് പ്രധാനമാണ്. എന്നിരുന്നാല്‍ തന്നെയും അവൈലബിള്‍ ആയ ഒരു പ്ലേയിംഗ് ഇലവനെയും കാറ്റഗറി പ്ലേയേഴ്‍സിനെയും വെച്ച് നമ്മള്‍  മികച്ച ടീമിനെയാണ് ഇറക്കുന്നത്.

ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ചും ചാക്കോച്ചൻ മനസ് തുറന്നു. ചെറുപ്പം മുതലേ ക്രിക്കറ്റ് കളിക്കുന്നയാളാണ്. ക്രിക്കറ്റ് ഫോളോ ചെയ്യാറുണ്ട്. അങ്ങനയൊരു പാഷനായിട്ടുള്ള ആള്‍ക്കാരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ളത്. ക്യാപ്റ്റൻസി എന്നതിനേക്കാളുപരി ഓണ്‍ഫീല്‍ഡ് മാനേജ് ചെയ്യാനാകുന്ന ആള്‍ക്കാരുടെ അഭിപ്രായമാണ് കൂടുതലായിട്ട് എടുക്കുന്നത്.  അത് പ്രോപ്പറായിട്ട് ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചത്.

Read More: 'മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്', കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

Latest Videos
Follow Us:
Download App:
  • android
  • ios