ഒന്നാം സ്പെല്ലില്‍ ഒരു റണ്‍ എടുത്ത് ഉണ്ണി മുകുന്ദന്‍ പുറത്ത്
എന്നാല്‍ പ്രിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ രഘുവിന്‍റെ ക്യാച്ചില്‍ ഒരു റണ്‍ എടുത്ത ഉണ്ണി മുകുന്ദന്‍ പുറത്തായി.
റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ ക്യാപ്റ്റനായി ഇറങ്ങിയ ഉണ്ണിമുകുന്ദന്‍ ആദ്യ സ്പെല്ലില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ തെലുങ്ക് ടീമിന്‍റെ 156 പിന്തുടര്‍ന്ന് ഇറങ്ങിയ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആയിരുന്നു ക്യാപ്റ്റന്‍ കൂടിയായ ഉണ്ണി മുകുന്ദന്‍. എന്നാല്‍ പ്രിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ രഘുവിന്‍റെ ക്യാച്ചില്‍ ഒരു റണ്‍ എടുത്ത ഉണ്ണി മുകുന്ദന്‍ പുറത്തായി. നാലു ബോളാണ് ഉണ്ണി മുകുന്ദന്‍ നേരിട്ടത്. വലിയ വിജയലക്ഷ്യം പിന്തുടരുന്ന കേരള സ്‍ട്രൈക്കേഴ്‍സ് പ്രതിരോധത്തിലാണ്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാള സിനിമാ താരങ്ങള്‍ക്ക് എതിരെ തെലുങ്ക് വാരിയേഴ്‍സിന് ആദ്യ സ്‍പെല്ലില്‍ തകര്‍പ്പൻ സ്‍കോറാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്‍ത തെലുങ്ക് വാരിയേഴ്‍സ് 10 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്‍ടപ്പെടുത്തി 154 റണ്‍സ് എടുത്തു. ക്യാപ്റ്റൻ അഖില്‍ അക്കിനേനിയുടെ തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് തെലുങ്ക് വാരിയേഴ്‍സ് കൂറ്റൻ സ്‍കോറിലെത്തിയത്. കുഞ്ചാക്കോ ബോബന് പകരം ഉണ്ണി മുകുന്ദനായിരുന്നു ഇന്ന് കേരള സ്‍ട്രൈക്കേഴ്‍സിന് നയിച്ചത്.
ടോസ് നേടി കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നായിരുന്നു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതിന് ഉണ്ണി മുകുന്ദൻ പറഞ്ഞ കാരണം. എന്നാല്‍ ഉണ്ണി മുകുന്ദന്റെ വിലയിരുത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു തെലുങ്ക് വാരിയേഴ്‍സിന്റെ ബാറ്റിംഗ്. തെലുങ്ക് വാരിയേഴ്‍സിനായി ഓപ്പണിംഗ് ഇറങ്ങിയ അഖില്‍ അക്കിനേനിയും പ്രിൻസും കേരള സ്‍ട്രൈക്കേഴ്‍സ് ബൗളര്‍മാരെ നിലംതൊടാൻ അനുവദിച്ചില്ല.
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'ഏജന്റി'ലെ നായകൻ കൂടിയായ അഖില്‍ അഖിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് സ്വന്തമാക്കിയത്. മറുവശത്ത് 23 പന്തുകളില്‍ നിന്ന് 45 റണ്‍സുമായി പ്രിൻസും മികച്ച പിന്തുണ നല്‍കി. അര്‍ജുന്റെ പന്തില്‍ വിജയ് ക്യാച്ചെടുത്താണ് ഒടുവില്‍ അഖില്‍ പുറത്തായത്. പ്രിൻസിനെ നന്ദകുമാര്‍ റണ്‍ ഔട്ടാകുകയായിരുന്നു. ശേഷമെത്തിയ സുധീര്‍ ബാബു രണ്ട് പന്തുകളില്‍ നിന്ന് രണ്ടും അശ്വിൻ ബാബു ആറ് പന്തുകളില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
കേരള സ്‍ട്രൈക്കേഴ്‍സിന്റെ ബൗളിംഗ് നിരയില്‍ ഏറ്റവും പ്രഹരമേറ്റത് വിവേക് ഗോപനും ഉണ്ണി മുകുന്ദനുമാണ്. വിവേക് ഗോപൻ രണ്ട് ഓവര്‍ എറിഞ്ഞപ്പോള് 41 റണ്‍സും ഉണ്ണി മുകുന്ദൻ ആറ് ഓവറില്‍ 45 റണ്‍സും വിട്ടുകൊടുത്തു. വിനു മോഹൻ ഒരു ഓവറില്‍ 14 റണ്‍സും ഷഫീക്ക് റഹ്‍മാൻ രണ്ട് ഓവറില്‍ 32ഉം അര്‍ജുൻ നന്ദകുമാര്‍ ഒരു ഓവറില്‍ 21ഉം റണ്‍സ് വിട്ടുകൊടുത്തു.