പെപ്പേ ചിത്രത്തിലേക്ക് ഫാമിലിയെ തേടുന്നു
ആന്റണി വർഗ്ഗീസും ജാഫർ ഇടുക്കിയുമാണ് വിഡിയോയിൽ. സ്റ്റുഡിയോയിലേക്ക് ഫാമിലി ഫോട്ടോ എടുക്കാൻ ഒറ്റയ്ക്ക് ചെല്ലുന്ന ആന്റണി.
നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫും അരവിന്ദ് കുറുപ്പും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ആന്റണി വർഗ്ഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് സഹദേവ് ആണ്.
ആന്റണി വർഗ്ഗീസും ജാഫർ ഇടുക്കിയുമാണ് വിഡിയോയിൽ. സ്റ്റുഡിയോയിലേക്ക് ഫാമിലി ഫോട്ടോ എടുക്കാൻ ഒറ്റയ്ക്ക് ചെല്ലുന്ന ആന്റണി. ഫാമിലി ഫോട്ടോ എടുക്കാൻ തയ്യാറെടുക്കുന്ന ഫോട്ടോഗ്രാഫർ മുന്നിൽ ഒരാൾ മാത്രമാണെന്ന് തിരിച്ചറിയുന്നു. ഫാമിലി എവിടെ എന്ന് ചോദിക്കുമ്പോൾ വരും എന്നാണ് ആന്റണിയുടെ മറുപടി.
ചിത്രത്തിൽ ആന്റണിയുടെ അച്ഛൻ, അമ്മ, അപ്പൂപ്പൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് പുതുമുഖങ്ങളെ തേടുന്നത്. 45 വയസ്സിനു മുകളിലുള്ള അച്ഛനും 40 വയസ്സിനു മുകളിലുള്ള അമ്മയേയും 60 വയസ്സിനു മുകളിൽ പ്രായമുള്ള അപ്പൂപ്പനേയും ആണ് ആവശ്യം. താല്പര്യമുള്ളവർ ചിത്രങ്ങളും അഭിനയിക്കുന്ന വിഡിയോയും അയക്കണം. 'ഫാമിലി' എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ് ഛായാഗ്രഹണം. അങ്കിത് മേനോൻ സംഗീത സംവിധാനവും ആനന്ദ് മേനോൻ ചിത്ര സംയോജനവും നിർവഹിക്കുന്നു.