മാമന്നന്‍ ചിത്രത്തിനെക്കുറിച്ച് 'ജാതി' ചര്‍ച്ച വീണ്ടും സജീവം: ഫഹദിനെ ഹീറോയാക്കി ജാതി വീഡിയോകള്‍ വൈറല്‍.!
ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു.
ചെന്നൈ: മാരി സെല്‍വരാജിന്‍റെ സംവിധാനത്തിലെത്തിയ തമിഴ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാമന്നന്‍ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത് ജൂലൈ 27നാണ്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചതും അദ്ദേഹമാണ്. മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി വടിവേലു വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തിയ ചിത്രത്തില്‍ പ്രതിനായകനെ അഴതരിപ്പിച്ചത് ഫഹദ് ഫാസില്‍ ആണ്.
ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു.
എന്നാല്‍ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ ഫഹദ് ഫാസിലിന് വന്‍ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പ്രത്യേകിച്ച് തമിഴ് സോഷ്യല്‍ മീഡിയയില്‍. ശരിക്കും പ്രകടനത്തില്‍ ചിത്രത്തില്‍ ഉദയനിധിയെയും, വടിവേലുവിനെയുമൊക്കെ ഫഹദ് വളരെ ദൂരം പിന്നിലാക്കിയെന്നാണ് പല പോസ്റ്റുകളും പറയുന്നത്. തങ്ങളുടെ ഹീറോയുടെ ആശയം മുന്നില്‍ നില്‍ക്കണം എന്ന് കരുതി പടം എടുക്കാനാണെങ്കില്‍ ഒരിക്കലും ഫഹദിനെ പ്രതിനായകനാക്കരുത് തുടങ്ങിയ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
അതേ സമയം ഫഹദ് ഫാസിലിന്‍റെ രത്നവേല്‍ എന്ന കഥാപാത്രത്തെ തങ്ങളുടെ ജാതിയിലേക്ക് എടുത്ത് ചില എഡിറ്റിംഗുകളും വൈറലാകുന്നുണ്ട്. ജാതി സംഘടനകളും, ജാതി രാഷ്ട്രീയവും ശക്തമായ തമിഴകത്ത് ഇത്തരം വീഡിയോകള്‍ വൈറലാകുന്നുണ്ട്. പ്രത്യേകിച്ച് തമിഴകത്തെ മുന്‍ജാതി വാദികളാണ് ഇത്തരം വീഡിയോകള്‍ക്ക് പിന്നില്‍ എന്നാതാണ് ചര്‍ച്ചയാകുന്നത്. ജാതിയെ വാഴ്ത്തുന്ന പാട്ടുകളില്‍ മാമന്നന്‍ ചിത്രത്തിലെ ഫഹദിന്‍റെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത വീഡിയോകളാണ് വൈറലാകുന്നത്. ഇത് ചിത്രവും അതിലെ ജാതി പ്രശ്നങ്ങളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.
അതേ സമയം പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണിത്. കീര്‍ത്തി സുരേഷ് ആണ് നായിക. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ വാരം കൊണ്ട് മാത്രം നേടിയത് 40 കോടി രൂപ ആയിരുന്നു. രണ്ട് വാരം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം 2.5 കോടി നേടിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജൂഡ് ആന്റണി ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തില്‍ വിക്രം നായകന് ?
'പാപ്പച്ച പാപ്പച്ച' : കുടുകുടെ ചിരിപ്പിക്കാൻ പാപ്പച്ചനും കൂട്ടരും എത്തി - വീഡിയോ ഗാനം