രജനികാന്തും ധനുഷ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും, തിയറ്ററുകളില്‍ വമ്പൻ ക്ലാഷിന് അരങ്ങൊരുങ്ങി

ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ലാല്‍ സലാമിനുണ്ട്.

Captain Miller to clash with Vishnu Vishal starrer Lal Salaam on Pongal 2024 hrk

രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം ലാല്‍ സലാം 2024 പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മില്ലെറും പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തമിഴ്‍നാട്ടില്‍ പോരാട്ടം പൊടിപാറും. ധനുഷിന്റെ മുൻ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയാണ് വിഷ്‍ണു വിശാല്‍ നായകനാകുന്ന ലാല്‍ സലാം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംവിധാനം അരുണ്‍ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. വമ്പൻ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രവുമാണ്. തിരക്കഥയെഴുതുന്നതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ലാല്‍ സലാം എന്ന പുതിയ ചിത്രത്തില്‍ വിഷ്‍ണു വിശാലിനു പുറമേ വിക്രാന്തും പ്രധാന കഥാപാത്രമാകുന്നു. ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. ഛായാഗ്രാഹണം വിഷ്‍ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‍മാനും.

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios