ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ 'കടുംവെട്ട്': ഒടുവില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റ്.!

ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

Captain Miller Runtime UA certification full details about Dhanush starrer movie vvk

ചെന്നൈ: ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലെര്‍. ക്യാപ്റ്റൻ മില്ലര്‍ ജനുവരി 12ന് റിലീസാകാന്‍ ഇരിക്കുകയാണ്. ക്യാപ്റ്റൻ മില്ലറിന്‍റെ പ്രമോഷന്‍ ഗംഭീരമായ രീതിയിലാണ് നടക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം അടക്കം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ,  ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അരുണ്‍ മദേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം വയലന്‍റായിരിക്കും എന്നാണ് വിവരം. രണ്ട് മണിക്കൂര്‍ 37 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. 

അതേ സമയം സെന്‍സറില്‍ ഒറിജിനല്‍ സിനിമയില്‍ 14 ഇടത്ത് മാററ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ തന്നെ ക്ലൈമാക്സില്‍ 4 മിനുട്ട് 21 സെക്കന്‍റ് നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തത്തില്‍ ചിത്രത്തില്‍ നിന്നും 4.36 മിനുട്ടാണ് കുറയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് എന്നാണ് സെന്‍സര്‍ വിവരങ്ങള്‍ പറയുന്നത്. 

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ച ചിത്രം ജി വി പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്.

ക്യാപ്റ്റൻ മില്ലര്‍ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പല ആക്ഷൻ ചിത്രങ്ങളില്‍ വയലൻസിന്റെ അതിപ്രസരമുണ്ടായതിനാല്‍ ക്യാപ്റ്റൻ മില്ലറും അത്തരത്തിലുള്ളതായിരുന്നോ എന്ന് ആശങ്കയുണ്ടായിരുന്നു.  തമിഴ് സിനിമ ലോകത്ത് ഈ പൊങ്കലിന് ഇറങ്ങുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ് ക്യാപ്റ്റന്‍ മില്ലര്‍. 

സ്ക്രീനുകള്‍ കുത്തനെ കുറഞ്ഞിട്ടും; ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ച് കളക്ഷന്‍ പിടിച്ച് സലാര്‍.!

സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി
 

Latest Videos
Follow Us:
Download App:
  • android
  • ios