1997 ബോക്സോഫീസ് വിജയഗാഥ വീണ്ടും ആവര്‍ത്തിക്കുമോ?: ബോളിവുഡിന്‍റെ സ്വപ്ന ചിത്രം ആരംഭിച്ചു
ബോർഡർ 2 ന്‍റെ ചിത്രീകരണം ആരംഭിച്ചു. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവർ അഭിനയിക്കുന്ന ചിത്രം 2026 ജനുവരി 23-ന് തിയേറ്ററുകളിൽ.
മുംബൈ: കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സണ്ണി ഡിയോൾ 'ബോർഡർ 2' സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജെ പി ദത്ത നിര്‍മ്മിച്ച് സംവിധാനം ചെയ്ത 1997 ലെ ബ്ലോക്ക്ബസ്റ്റർ യുദ്ധ ചിത്രമായ ബോർഡറിലെ തന്‍റെ കഥാപാത്രത്തെ വീണ്ടും അദ്ദേഹം അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തുടർഭാഗത്തിന് വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരുൾപ്പെടെയുള്ള വന്‍ താരനിരയുണ്ട്.
ഇപ്പോൾ, ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബോർഡർ 2 ന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ 2 ന്‍റെ ഷൂട്ടിംഗ് ഔദ്യോഗികമായി ആരംഭിച്ച കാര്യം പ്രൊഡക്ഷന്‍ ഹൗസ് തന്നെയാണ് സ്ഥിരീകരിച്ചത്. സിനിമാ സെറ്റില്‍ നിന്നുള്ള ആദ്യ രംഗത്തിന്‍റെ ക്ലാപ്പ് ബോര്‍ഡ് അടക്കം അണിയറപ്രവർത്തകർ പങ്കുവച്ചു.
"ബോര്‍ഡര്‍ 2 ക്യാമറ റോളിംഗ്, സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവർ അഭിനയിക്കുന്ന ചിത്രം അനുരാഗ് സിംഗ് സംവിധാനം ചെയ്യും. ഭൂഷൺ കുമാറിന്‍റെ ടി സീരിസും, ജെ.പി. ദത്ത, നിധി ദത്ത എന്നിവരുടെ ജെപി ഫിലിംസും ഒരു ദേശ സ്നേഹം തുളുമ്പുന്ന ആക്ഷന്‍ ഡ്രമ നിര്‍മ്മിക്കുന്നു. 2026 ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും " എന്നാണ് നിര്‍മ്മാതാക്കള്‍ എഴുതിയത്.
1997 ലെ ബ്ലോക്ക്ബസ്റ്റർ 'ബോർഡർ' സണ്ണി ഡിയോൾ പ്രധാന വേഷത്തില്‍ എത്തി. 1971 ലെ ലോംഗേവാല യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. അന്ന് ഇന്ത്യയെ ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാൻ ടാങ്ക് സ്‌ട്രൈക്ക് ഫോഴ്‌സിനെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈനികരുടെ ഒരു ചെറിയ ബറ്റാലിയൻ അതില്‍ വിജയിക്കുന്ന കാഴ്ചയാണ് ബിഗ് സ്ക്രീനില്‍ തെളിഞ്ഞത്.
പലപ്പോഴും ബോളിവുഡിലെ യുദ്ധ ചലച്ചിത്ര മാസ്റ്റർ എന്ന് വാഴ്ത്തപ്പെടുന്ന ജെ പി ദത്ത തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും സൈനിക സിനിമകളാണ് ദത്തി ഒരുക്കിയത്. 'ബോർഡർ', 'എൽഒസി: കാർഗിൽ' തുടങ്ങിയ ചിത്രങ്ങള്‍ ജെപി ദത്തയുടെതാണ്.
കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിന് സഹായം; ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍
ബോര്‍ഡര്‍ 2 പ്രഖ്യാപിച്ചു: വരുണ്‍ ധവന്‍ പ്രധാന വേഷത്തില്‍ ഒപ്പം സണ്ണി ഡിയോളും