'മണ്ണാറത്തൊടിയും അല്‍പ്പാച്ചിനോയും'; പ്രോപ്പര്‍ട്ടി താരങ്ങളെ പരിചയപ്പെടുത്തി 'ബൂമറാംഗ്' അണിയറക്കാര്‍

ഫെബ്രുവരി 24 ന് തിയറ്ററുകളില്‍

boomerang malayalam movie new posters shine tom chacko samyuktha menon nsn

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബൂമറാംഗ്. ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി കൌതുകമുണര്‍ത്തുന്ന ചില പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മിക്ക സിനിമകളുടെയും ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിടുന്നത് ഇന്ന് പതിവാണെങ്കില്‍ ബൂമറാംഗ് ടീം അവതരിപ്പിച്ചിരിക്കുന്നത് ചിത്രത്തിലെ പ്രോപ്പര്‍ട്ടി ആര്‍ട്ടിസ്റ്റുകളെയാണ്. ചിത്രത്തിലെ മണ്ണാറത്തൊടി എന്ന ഫ്ലാറ്റും അല്‍പ്പാച്ചിനോ എന്ന ഘടികാരവും ഇക്കൂട്ടത്തിലുണ്ട്. 

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

boomerang malayalam movie new posters shine tom chacko samyuktha menon nsn

 

മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. ചിത്രത്തിൽ  അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : 300 കോടി ക്ലബ്ബില്‍ മുന്നില്‍ ആര്? തെന്നിന്ത്യന്‍ സിനിമയിലെ വിജയ നായകന്മാര്‍

Latest Videos
Follow Us:
Download App:
  • android
  • ios