"ദി റെയിൽവേ മെന്‍"സീരിസ് റിലീസ് തടയണം: ഹര്‍ജി ഹൈക്കോടതി തള്ളി

1984 ലെ ഭോപ്പാൽ വാതക ചോർച്ച ദുരന്തവുമായ ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്കെതിരായ  ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്ന നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. 

Bombay High Court refuses to stay release of web series The Railway Men Untold Story of Bhopal 1984 vvk

മുംബൈ: 2023 നവംബർ 18-ന് പുറത്തിറങ്ങാനിരിക്കുന്ന "ദി റെയിൽവേ മെൻ - ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ 1984" എന്ന ഹിന്ദി വെബ് സീരീസിന്റെ റിലീസ് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി.സീരിസിന്‍റെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച മുംബൈ സിറ്റി സിവിൽ കോടതിയുടെ ഉത്തരവ് സിംഗിൾ ജഡ്ജി ജസ്റ്റിസ് ആരിഫ് ഡോക്ടറുടെ അവധിക്കാല ബെഞ്ച് ശരിവച്ചു.

1984 ലെ ഭോപ്പാൽ വാതക ചോർച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ (യുസിഐഎൽ) രണ്ട് മുൻ ജീവനക്കാർ മുംബൈ സിറ്റി സിവിൽ കോടതിയുടെ സീരിസ് റിലീസ് തടയാന്‍ വിസമ്മതിച്ചുള്ള വിധിക്കെതികായ രണ്ട് അപ്പീലുകളാണ് കോടതി തള്ളിയത്.

1984 ലെ ഭോപ്പാൽ വാതക ചോർച്ച ദുരന്തവുമായ ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്കെതിരായ  ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്ന നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ ആ വിഷയത്തില്‍ വെബ് സീരീസ് വരുന്നത് തങ്ങളുടെ നിയമ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചാണ് പ്രതികൾ  സീരിസിന്‍റെ റിലീസിന് സ്റ്റേ ആവശ്യപ്പെട്ടത്.

വെബ് സീരീസിന്റെ റിലീസ് നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് 2022 നവംബർ 25 ന് തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും. ആ സമയത്ത് വിമര്‍ശനം ഉയര്‍ന്നില്ലെന്ന കാര്യമാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്. ഹര്‍ജിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. 

പരമ്പരയുടെ സംപ്രേക്ഷണം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു "ഫിക്ഷനാണെന്ന്" നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് കോടതിയില്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി സീരിസിന്‍റെ പ്രത്യേക ഷോ നടത്തണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചില്ല.

ഒരാഴ്ചയായി തീയറ്ററില്‍:ദിലീപിന്‍റെ ബാന്ദ്ര എത്ര നേടി; കളക്ഷന്‍ വിവരങ്ങള്‍‌ ഇങ്ങനെ.!

ഷാരൂഖാന്‍ ഡങ്കിക്ക് സമാനമായ തിരക്കഥ 'പ്രായമായെന്ന് പറഞ്ഞ്' തള്ളി: വെളിപ്പെടുത്തലുമായി സംവിധായിക.!

Latest Videos
Follow Us:
Download App:
  • android
  • ios