'ലാളിത്യമുള്ള മനുഷ്യൻ, ഇതിഹാസ നടൻ'; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി, നന്ദി പറഞ്ഞ് മലയാളികൾ

തിലോത്തമയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി മലയാളികളാണ് രം​ഗത്ത് എത്തിയത്.

bollywood actress tillotama shome praise actor mammootty nrn

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത് കൊല്ലത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം ആർജ്ജിച്ചെടുത്തത് പ്രായഭേദമെന്യെ ഉള്ള ഒരു കൂട്ടം ആരാധകരെയാണ്. അത് സിനിമയ്ക്ക് അകത്ത് ആയിക്കോട്ടെ പുറത്തായിക്കോട്ടെ. മലയാളികൾക്ക് പുറെ ഇതര ഇന്റസ്ട്രിയിലുള്ള അഭിനേതാക്കളും മമ്മൂട്ടിയുടെ ആരാധകരാണ്. അക്കാര്യം പലപ്പോഴും പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. അത്തരത്തിലൊരു ആരാധികയായ ബോളിവുഡ് നടിയുടെ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 

സർ, എ ഡെത്ത് ഇൻ ദ ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ കുറിച്ച് വാചാലയായത്. മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ ഷെയർ ചെയ്യുന്നത്. 'സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാറ്റിനും ഉപരി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് മമ്മൂട്ടി', എന്നാണ് തിലോത്തമ കുറിച്ചത്. 

തിലോത്തമയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി മലയാളികളാണ് രം​ഗത്ത് എത്തിയത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽ ഉണ്ട്. "ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മള്‍ മലയാളികളുടെ സ്വത്ത്, ഞങ്ങളുടെ ഇതിഹാസത്തെ വാഴ്ത്തിയ മാമിന് നന്ദി", എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്‍റുകള്‍. 

'അയഞ്ഞ് തൂങ്ങിയ പഴയ മറ്റേർണിറ്റി ഡ്രെസ്സുകളിലെ ജീവിതം, ചുരുണ്ടും പശുവിന്റെ വാല് പോലെയും കിടന്ന മുടി'

അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം വ്യാഴാഴ്ച (ഫെബ്രുവരി15ന്) തിയറ്ററില്‍ എത്തും. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios