'കാണാൻ വൈകിപ്പോയി', ശിവകാര്‍ത്തികേയന്റെ അമരനെ കുറിച്ച് ജാൻവി കപൂര്‍
ശിവകാര്‍ത്തികേയന്റെ അമരനെ കുറിച്ച് ബോളിവുഡ് താരം ജാൻവി കപൂര്‍.
തമിഴകത്ത് നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരുന്നു അമരൻ. രാജ്യമെമ്പാടും അമരന് സ്വീകാര്യത ലഭിച്ച. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു. അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂര്‍.
കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പെഴുതയിരിക്കുന്നത്. എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024ലെ മികച്ച സിനിമ എന്നും പറയുന്നു ജാൻവി കപൂര്‍. തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ.
വിദേശത്ത് നിന്ന് മാത്രം 80 കോടി രൂപയാണ് അമരൻ നേടിയിരിക്കുന്നത്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ശിവകാര്ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ട് ചിത്രത്തിന്റെ വിജയത്തിന്. ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്ത്തികേയൻ എന്നാണ്. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്കുമാര് പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക