കാമുകിയെ ചുംബിച്ച് യാത്ര പറയുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ- വീഡിയോ പുറത്ത്

ഹൃത്വിക് റോഷൻ കാമുകിയെ ചുംബിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നു.

Bollywood actor Hrithik Roshan video gets attention Saba kissed him at the airport hrk

ബോളിവുഡ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹൃത്വിക് റോഷൻ. നടി സബ ആസാദുമായി ബോളിവുഡ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ സബ ആസാദിനെ ചുംബിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹൃത്വിക് റോഷൻ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തന്റെ കാമുകിയെ വാഹനത്തില്‍ വെച്ച് ചുംബിച്ച് യാത്ര ചോദിക്കുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്റര്‍' അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios