ഒന്ന് കറങ്ങിയിട്ട് വരാം, സെൽഫ് ട്രോളുമായി ബിന്നി സെബാസ്റ്റ്യൻ
ഡോക്ടറിൽ നിന്ന് നടിയായ ബിന്നി സെബാസ്റ്റ്യൻ പുതിയ വീഡിയോ പങ്കുവെച്ചു. ഗീതാഗോവിന്ദം സീരിയലിന്റെ ഷൂട്ടിനിടെയുള്ള വീഡിയോ ആണിതെന്നാണ് സൂചന.
തിരുവനന്തപുരം: മലയാളികള്‍ക്ക് സുപരിചതയാണ് ബിന്നി സെബാസ്റ്റ്യന്‍. ടെലിവിഷനിലൂടെയാണ് ബിന്നി താരമാകുന്നത്. ജീവിതത്തില്‍ ഡോക്ടര്‍ ആയ ബിന്നി ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ബിന്നി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ബിന്നിയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് നൂബിന്റെ വധുവായിട്ടാണ്. കുടുംബവിളക്ക് സീരിയിലൂടെ താരമായി മാറിയ നടനാണ് നൂബിന്‍. പിന്നാലെ ബിന്നിയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ബിന്നിയ്ക്ക് താരായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല.
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ബിന്നി. ഷാളുമിട്ട് കറങ്ങുന്ന വീഡിയോയാണ് നടിയിപ്പോൾ പങ്കുവെക്കുന്നത്. 'ഒന്ന് കറങ്ങിയിട്ട് ഇപ്പോ വരാം Disclaimer !-എല്ലാം മായ ഈ സംഭവങ്ങളും കഥാപാത്രങ്ങളും സാങ്കല്പികമാണ്. യഥാർത്ഥവുമായി യാതൊരു ബന്ധവുമില്ല. ദയവായി ഇത് രസവിനിമയമായും കലാസൃഷ്ടിയായും മാത്രം കാണുക. നന്ദി' എന്ന് പറഞ്ഞാണ് പോസ്റ്റ്. ഗീതഗോവിന്ദം സീരിയലിന് വേണ്ടിയുള്ള ഷൂട്ടെന്ന സൂചന നൽകിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെൽഫ് ട്രോളാണ് താരം ഉദ്ദേശിക്കുന്നത്.
അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ബിന്നി. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. പഠിക്കുന്നതിനിടെയാണ് ബിന്നിയെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു ബിന്നിയുടെ ആദ്യ സിനിമ.
ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീതാ ഗോവിന്ദം. ജനിച്ചതും വളര്‍ന്നതുമെല്ലാം ചങ്ങനാശ്ശേരിയിലാണ്. അച്ഛനും അമ്മയക്ക്ക്കും ജോലി വിദേശത്തായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു എന്നാണ് ബിന്നി പറയുന്നത്.
അല്ലുവിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം, 20 കോടിയെങ്കിലും കൊടുക്കണം: തെലങ്കാന മന്ത്രി