തിയറ്ററില്‍ ക്ലിക്കായില്ല, കഥ ഇന്നുവരെ ഒടിടിയിലേക്ക്, ഇനി പ്രക്ഷകരുടെ അഭിപ്രായം മാറുമോ?

ബിജു മേനോന്റെ കഥ ഇന്നുവരെ ഒടിടിയില്‍ എവിടെ എന്നതിന് ഉത്തരം ആയിരിക്കുകയാണ്.

Biju Menons Kadha Innuvare ott release update hrk

ബിജു മേനോൻ നായകനായ കഥ ഇന്നുവരെ വൻ വിജയമായിരുന്നില്ല. മേപ്പടിയാൻ ഫെയിം വിഷ്‍ണു മോഹനാണ് സംവിധാനം നിര്‍വഹിച്ചിരുന്നത്. തിയറ്ററുകളില്‍ സ്വീകാര്യത ലഭിച്ചിരുന്നില്ല. മനോരമ മാക്സിലൂടെ വൈകാതെ ചിത്രം ഒടിടിയില്‍ എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്‍ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും എത്തിയ ചിത്രം വൈകാതെ ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങും എന്ന് മനോരമ മാക്സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. തിരക്കഥ എഴുതിയിരിക്കുന്നതും കഥ ഇന്നുവരെയുടെ സംവിധായകൻ വിഷ്‍ണു മോഹനാണ്. ഛായാഗ്രഹണം ജോമോൻ ടി ജോണാണ്. സംഗീതം അശ്വിൻ ആര്യനുമായ ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ ക്ലിക്കായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചിത്രം വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്‍ണു മോഹനൊപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്‍ണമൂർത്തി എന്നിവരും ചേർന്നാണ് ബിജു മേനോൻ നായകനായ കഥ ഇന്നുവരെ നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ. കേരളത്തിൽ വിതരണം ചെയ്‍ത്ത് ഐക്കൺ സിനിമാസും ഗൾഫിൽ വിതരണം നിര്‍വഹിക്കുക ഫാർസ് ഫിലിംസ് ആണ്.

കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന് ആണ്. മേക്കപ്പ് സുധി സുരേന്ദ്രൻ നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ ടോണി ബാബു. പ്രോജക്‌ട് ഡിസൈനര്‍ വിപിൻ കുമാറും ചിത്രത്തിന്റെ വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ്  ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരുമാണ് കഥ ഇന്നുവരെയുടെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'അന്ന് എന്റെ വിവാഹം, ഇന്ന് മകന്റേത്', പ്രതികരണവുമായി ജയറാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios