ഗ്ലാമര്‍ താരം കിരണ്‍ ബിഗ്ബോസ് തെലുങ്കില്‍ നിന്നും പുറത്ത്; വിനയായത് 'സംസാര ഭാഷ'.!

14 പേരാണ് ബിഗ്ബോസിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പുതിയ സീസണില്‍ ഉള്ളത്. ദക്ഷിണേന്ത്യ മുഴുവന്‍ സുപരിചിതയായ നടി ഷക്കീല പങ്കെടുക്കുന്നു എന്നതാണ് തെലുങ്ക് സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

BiggBoss Telugu season  Kiran Rathod 7 Popular actress evicted vvk

ഹൈദരാബാദ്: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ ഏഴാം സീസണ്‍ ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ആഴ്ചയാണ് തെലുങ്കിലെ ഏഴാം സീസണ്‍ ആരംഭിച്ചത്. 

14 പേരാണ് ബിഗ്ബോസിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പുതിയ സീസണില്‍ ഉള്ളത്. ദക്ഷിണേന്ത്യ മുഴുവന്‍ സുപരിചിതയായ നടി ഷക്കീല പങ്കെടുക്കുന്നു എന്നതാണ് തെലുങ്ക് സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. തെലുങ്കില്‍ ബിഗ് ബോസ് തെലുങ്ക് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത്  സൂപ്പര്‍താരം നാഗാർജുന അക്കിനേനിയാണ്.

ഇപ്പോള്‍ തെലുങ്ക് ബിഗ്ബോസ് സീസണ്‍ 7ലെ ആദ്യത്തെ എലിമിനേഷന്‍ നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആദ്യ ആഴ്ചത്തെ എലിമിനേഷന്‍ സംഭവിച്ചത്. ഈ സീസണില്‍ ഏറ്റവും പ്രതീക്ഷയോടെ എത്തിയ നടിയാണ് പുറത്തായത്. നാടകീയമായ എപ്പിസോഡിലാണ് നടി കിരൺ റാത്തോഡിനെ ഷോയിൽ നിന്ന് ഒഴിവാക്കിയതായി നാഗാര്‍ജുന അറിയിച്ചത്. കിരൺ വളരെ ആരാധകരുള്ള മത്സരാര്‍ത്ഥിയാണെങ്കിലും. തെലുങ്ക് സംസാരിക്കാന്‍ അറിയാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.  ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ സംസാരിച്ചിരുന്നുള്ളൂ എന്നത് നെഗറ്റീവായി എന്നാണ് കരുതുന്നത്.

ശനിയാഴ്ചത്തെ എപ്പിസോഡില്‍ നാഗാർജുന ഇത് സംബന്ധിച്ച് കിരണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ രീതി ഒഴിവാക്കി തെലുങ്കില്‍ സംസാരിക്കാന്‍ ശ്രമിച്ചില്ലെങ്കിലും ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഒടുവില്‍ ഈ മുന്നറിയിപ്പ് പോലെ തന്നെ സംഭവിച്ചു. അതേ സമയം ഇമ്മ്യൂണിറ്റി ടാസ്‌ക്കിൽ വിജയിച്ച് സ്ഥിരം ഹൗസ്‌മേറ്റായ ആദ്യ മത്സരാർത്ഥിയായിരിക്കുകയാണ് ആട്ട സന്ദീപ്.

ബിഗ്ബോസ് തെലുങ്കിന്‍റെ ആരംഭത്തില്‍ പതിനാല് മത്സരാര്‍ത്ഥികളാണ് വന്നത്. തെലുങ്ക് സീരിയല്‍ അമർദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍. ഇതില്‍ കിരണ്‍ വിടവാങ്ങിയതോടെ വീട്ടില്‍ 13 പേരാണ് അവശേഷിക്കുന്നത്. അതേ സമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

'മഹാരാജ' അമ്പതാമത്തെ ചിത്രവുമായി വിജയ് സേതുപതി; കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്ത്

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല; ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

Latest Videos
Follow Us:
Download App:
  • android
  • ios