'ജോജു കളിച്ചത് ധൈര്യമുള്ളവരുടെ കളി, അവൻ വടി ഒടിക്കാൻ പോയിട്ടേ ഉള്ളൂ': പണിയെ കുറിച്ച് ഷിജു
ജോജുവിനെ ജോജു ആക്കിയത് അദ്ദേഹം എടുത്ത റിസ്കുകൾ ആണെന്നും പണിയുടെ വിജയത്തിൽ ഒരുപാട് സന്തോഷമെന്നും ഷിജു.
നടന് ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ പ്രശംസിച്ച് ബിഗ് ബോസ് താരവും നടനുമായ ഷിജു എആർ. തന്റെ ജീവിതത്തിൽ ഒരു നടന്റെ ഉയർച്ച നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ അത് ജോജുവിന്റേത് ആണെന്ന് ഷിജു പറയുന്നു. ജോജുവിനെ ജോജു ആക്കിയത് അദ്ദേഹം എടുത്ത റിസ്കുകൾ ആണെന്നും പണിയുടെ വിജയത്തിൽ ഒരുപാട് സന്തോഷമെന്നും ഷിജു പറഞ്ഞു.
ഷിജുവിന്റെ വാക്കുകൾ ഇങ്ങനെ
ജോജു വടി വെട്ടാൻ പോയിട്ടേ ഉള്ളു. അടി തുടങ്ങാൻ എന്നാണ് എനിക്ക് പണി കണ്ടപ്പോ തോന്നിയത്. എൻ്റെ ജീവിതത്തിൽ ഒരു നടൻ്റെ ഉയർച്ച ഞാൻ നേരിട്ട് കണ്ട ഒരു വ്യക്തി എന്ന് പറഞ്ഞാ അത് ജോജു ജോർജ് തന്നെയാണ്. മഴവിൽ കൂടാരം എന്ന എൻ്റെ ആദ്യ ചിത്രത്തിൽ ജോജു ഉണ്ടായിരുന്നു എന്ന് ജോജു പറയുമ്പോഴാണ് ഞാൻ അറിയുന്നത്. എന്നാൽ പിന്നീടുള്ള ജോജുവിൻ്റെ യാത്ര തികച്ചും കഷ്ട്ടപാടുകൾ നിറഞ്ഞത് തന്നെയാണ്. ഞങ്ങൾ പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നത് സൗണ്ട് തോമാ എന്ന പടത്തിലാണ്. അന്ന് ഒരു കല്യാണ സീനിൽ ആയിരത്തിൽപരം ജൂനിയർ ആർട്ടിസ്റ്റിന് മുന്നിൽ അവൻ്റെ ഒരു ഡയലോഗ് തെറ്റിയപ്പോൾ അവന് കിട്ടിയ ഹുമിലിയേഷൻ തകർത്ത് ആ സീൻ അവൻ ശരിയാക്കി ചെയ്തപ്പോൾ ഞാൻ ഉറപ്പിച്ചതാണ് ഇവൻ ഒരു നല്ല നടനായി വരുമെന്ന്. കാരണം വേറൊന്നുമല്ല. സ്വയം എടുക്കാനുള്ള ധൈര്യം. തോറ്റു കൊടുക്കില്ല എന്ന തീരുമാനം. പിന്നീട് പുളളിപ്പുലിയും ആട്ടിൻകുട്ടിയും, ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രങ്ങളിലെ അവൻ്റെ പെർഫോമൻസ് എനിക്ക് ഉറപ്പായിരുന്നു അവനിലെ നടനെ ജനം സ്വീകരിക്കും എന്ന്.
പക്ഷെ ജോജുവിനെ ജോജു ആക്കിയത് അവൻ എടുത്ത റിസ്ക് തന്നെയാണ്. ജീവിതത്തിൽ പലപ്പോഴും അവനെടുത്ത റിസ്ക്ക് രസകരമായി പറഞ്ഞിട്ടുണ്ടെങ്കിലും ജോസഫ് എന്ന പടം തുടങ്ങി ജോജു കളിച്ചത് വളരെ അപുർവ്വങ്ങളിൽ അപൂർവം ധൈര്യം മാത്രമുള്ളവർ ചെയ്യുന്ന കളിയാണ്'. പ്രത്യേകിച്ച് സിനിമാ ഇൻടസ്ട്രിയിൽ... അത് ഇപ്പോഴും തുടരുന്നു.
ഞാൻ ഇത്രയതികം പ്രതീക്ഷയോടെ ഒരു പടം കാത്തിരുന്നിട്ടില്ല എന്ന് വേണം പറയാൻ .അതുകൊണ്ട് തന്നെയാണ് സിനിമയെ ഇഷ്ട്ടപ്പെടുന്ന വ്യക്തി എന്ന നിലയിൽ ഞാൻ പണി എന്ന ഈ ചിത്രം വീണ്ടും കണ്ടത്. ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഞാൻ ജോജുവിനെ കാണാനുണ്ടായ അവസരത്തിൽ ജോജു ഈ സിനിമയുടെ കഥ എന്നോടും അഖിലിനോടും പറഞ്ഞു. രണ്ടര മണിക്കൂർ നീണ്ട ആ കഥ പറയാൻ ജോജുവിന് ഒരു പേപ്പർ പോലും നോക്കേണ്ട ആവിശ്യമില്ലായിരുന്നു എന്നത് എന്നെ അന്ന് അത്ഭുതപ്പെടുത്തി. അന്ന് വെറുതെ ഒരു കഥ പറച്ചിലല്ല ജോജു പറഞ്ഞത്. പ്രധാന ഇടങ്ങളിലെ ഡയലോഗ് അടക്കം ആണ് പറഞ്ഞത്. സിനിമയെ ഇഷ്ട്ടപ്പെടുന്ന വ്യക്തി എന്ന നിലയ്ക്ക് എന്നെ ഒരു പാട് എക്സൈറ്റഡ് ആക്കിയ കാര്യങ്ങൾ ആ കഥയിലുണ്ടായിരുന്നു. അതിൽ ആദ്യത്തേത് ആണ് .സാഗറും, ജുനൈസും ചെയ്ത കഥാപാത്രങ്ങൾ.
വളരെ ആസ്വാദകരം, നമ്മടെ ഫഹദ് പൊളിച്ചടുക്കിയിട്ടുണ്ട്: പുഷ്പ 2 ആദ്യ റിവ്യൂവുമായി ജിസ് ജോയ്
കഴിഞ്ഞ നൂറോളം ദിവസങ്ങൾ ബിഗ് ബോസിൽ എന്നോടൊപ്പം കഴിഞ്ഞ സാഗറിനേയും ജുനൈസിനേയും, മലയാളികൾ ഇത്രയേറേ വെറുക്കുന്ന രണ്ട് കഥാപാത്രമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ജോജു എന്ന സംവിധായകൻ്റെയും എഴുത്തുകാരൻ്റെയും കഴിവു മാത്രമാണ്. പിന്നെ ഇത്രയേറേ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വെച്ച് ഇത്ര വലിയ ബഡ്ജറ്റിൽ ഒരു ചിത്രം നിർമിക്കാൻ ജോജുവിന് കഴിഞ്ഞങ്കിൽ. ഞാൻ ആദ്യം പറഞ്ഞതിൽ ഒട്ടും അതിശയോക്തി വേണ്ട. :ജോജു വടി ഒടിക്കാൻ പോയിട്ടേ ഉള്ളൂ. മലയാള സിനിമയിൽ പുതുമുഖക്കാരിലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ, നടനായും സംവിധായകനായും, പ്രൊഡ്യൂസറായും ജോജുവിന് കഴിയുമെങ്കിൽ. നമ്മൾ ഇനി കാണാൻ കിടക്കുന്നതേ ഉള്ളൂ ജോജുവിൻ്റെ കഴിവുകൾ. പിന്നെ എടുത്തു പറയേണ്ടത് ബോബി ചെയ്ത കഥാപാത്രം. ബോബി എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. എല്ലാ പ്രാർത്ഥനകളും. പണിയുടെ വിജയത്തിൽ ഒരു പാട് സന്തോഷം. തികച്ചും എനിക്ക് വക്തി പരമായി ഒരുപാട് ഇഷ്ട്ടപെട്ട സിനിമ 'കുറേ അധികം കൂട്ടുകാർ ഒന്നിച്ച സിനിമ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം