'വീട്ടില്‍ കാണിക്കേണ്ടത്, ബിഗ് ബോസിലോ?' : വീഡിയോ വൈറലായി അർമാൻ മാലിക്കും ഭാര്യ കൃതികയും വിവാദത്തില്‍
മലയാളം ബിഗ് ബോസില്‍ അടക്കം കൈയ്യേറ്റം ചെയ്തതിന് ആളുകളെ പുറത്താക്കിയപ്പോള്‍ അർമാൻ മാലിക്കിനെ ഹിന്ദി ബിഗ് ബോസ് ഒടിടി 3 നിലനിര്‍ത്തി.
മുംബൈ: ഹിന്ദി ബിഗ് ബോസ് ഒടിടി 3 മത്സരാർത്ഥി അർമാൻ മാലിക്കും ഭാര്യ കൃതികയും ഈ സീസണിലെ ഏറ്റവും വിവാദമുണ്ടാക്കിയ മത്സരാര്‍ത്ഥികളാണ്. ബിഗ് ബോസ് ഒടിടി 3യിലേക്ക് തന്‍റെ രണ്ട് ഭാര്യമാരായ പായല്‍, കൃതിക എന്നിവര്‍ക്കൊപ്പം വന്ന ഹൈദരാബാദ് യൂട്യൂബറാണ് അര്‍മാന്‍ മാലിക്ക്. ഇതില്‍ ഭാര്യ പായല്‍ പുറത്തായിരുന്നു. പിന്നാലെ കൃതികയെക്കുറിച്ച് മോശമായ കമന്‍റ് പറഞ്ഞുവെന്ന പേരില്‍ അർമാൻ മാലിക് മറ്റൊരു മത്സരാര്‍ത്ഥിയായ വിശാൽ പാണ്ഡെയെ തല്ലിയതും ഏറെ വിവാദമായി.
മലയാളം ബിഗ് ബോസില്‍ അടക്കം കൈയ്യേറ്റം ചെയ്തതിന് ആളുകളെ പുറത്താക്കിയപ്പോള്‍ അർമാൻ മാലിക്കിനെ ഹിന്ദി ബിഗ് ബോസ് ഒടിടി 3 നിലനിര്‍ത്തി. എന്നാല്‍ വരുന്ന എല്ലാ വീക്കിലും നോമിനേഷന്‍ എന്നതാണ് ശിക്ഷ. ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വിവാദം പൊന്തി വന്നിരിക്കുകയാണ്.
അർമാൻ മാലിക് തന്‍റെ രണ്ടാം ഭാര്യ കൃതിക മാലിക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഇരുവരുടെയും ചില റൊമാന്‍റിക് നിമിഷങ്ങള്‍ 24x7 ലൈവായ ഹിന്ദി ബിഗ് ബോസ് ഒടിടി 3 വഴി പുറത്ത് എത്തുകയും ചെയ്തു. ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍ ഇരുവരുടെയും റൊമാന്‍റിക്ക് രംഗങ്ങള്‍ക്കൊപ്പം ചില ക്ലിപ്പുകള്‍ ചേര്‍ത്ത് അത് പോണ്‍ ക്ലിപ്പ് പോലെ പ്രചരിപ്പിക്കുന്നുവെന്നും പലരും ആരോപിക്കുന്നുണ്ട്. എന്തായാലും വ്യാപകമായി ഈ രംഗങ്ങള്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ ഇരുവര്‍ക്കും എതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുന്നതാണ് പ്രചരിക്കുന്ന ക്ലിപ്പ് എന്നാണ് വിവരം.
മുന്‍പ് സല്‍മാന്‍ ഖാന്‍ അവതാരകനായിരുന്നു ബിഗ് ബോസ് ഒടിടിയില്‍ ഇത്തവണ അവതാരകനായി എത്തുന്നത് അനില്‍ കപൂറാണ്.
മലയാളത്തില്‍ ഉടന്‍ പുറത്താക്കി; ഹിന്ദി ബിഗ് ബോസില്‍ മുഖത്തടിക്ക് കിട്ടിയ ശിക്ഷ ഇതാണ് !
മലയാളത്തില്‍ മാത്രം അല്ല ഹിന്ദി ഒടിടി ബിഗ് ബോസിലും അടിപൊട്ടി; 'ഭാര്യയെ പറഞ്ഞതിന്' തല്ല്, നാടകീയം