Bigg Boss : ബിഗ് ബോസില്‍ 'സിലിണ്ടര്‍ റേസ്', ഒന്നാമതെത്തി റോണ്‍സണ്‍, പോയന്റില്ലാതെ സൂരജ്
ടിക്കറ്റ് ടു ഫിനാലെ ടാസ്‍കാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‍കാണ് ഈ ആഴ്‍ച. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്ന ഒരാള്‍ക്ക് നേരിട്ട് ഫിനാലെയില്‍ കടക്കാം. അതിനാല്‍ ഓരോ മത്സരാര്‍ഥിയും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയാണ്. സിലിണ്ടര്‍ റേസ് എന്ന ഇന്നത്തെ ടാസ്‍കില്‍ ഒന്നാമത് എത്തിയത് റോണ്‍സണാണ് (Bigg Boss).
'സിലിണ്ടര്‍ റേസ്' ഇങ്ങനെ
ഗാര്‍ഡൻ ഏരിയയില്‍ ഓരോരുത്തര്‍ക്കും സ്റ്റാര്‍ട്ടിംഗ് മാര്‍ക്കിന് അരികില്‍ പെഡസ്‍ട്രിയലുകളിലുകളിലായി സിലിണ്ടറുകളും സ്‍റ്റിക്കുകളും ഉണ്ടായിരിക്കും. ബസര്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കൊകൊണ്ട് റെഡ് മാര്‍ക്കിന് പിറകിലായി പിടിച്ചിട്ടുള്ള സ്‍റ്റിക്കിന് മുകളില്‍ അറ്റത്തായി യെല്ലോ മാര്‍ക്കിനു അപ്പുറം സിലിണ്ടര്‍ വെയ്‍ക്കണം. അത് താഴെ വീഴാതെ സീസോ മാതൃകയിലുടെ പാലത്തിനു മുകളിലൂടെ പോകണം. സങ്കീര്‍ണമായി കെട്ടിയിരിക്കുന്ന കയറുകള്‍ മറികടന്നും ഫിനിംഷിംഗ് മാര്‍ക്കിന് അരികലായിട്ടുള്ള പെഡസ്‍ട്രിയലുകളില്‍ സിലിണ്ടര്‍ വയ്‍ക്കണം. അതേ മാതൃകയില്‍ തന്നെ സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്ക് തിരികെ പോകുകയും ചെയ്യുക. ഈ മാതൃകയില്‍ ഫിനിഷിംഗ് പോയന്റുകളിലെ അവരവരുടെ പെഡസ്‍ട്രിയലുകളില്‍ എല്ലാ സിലിണ്ടറുകളും എത്തിക്കണം. എന്നിട്ട് മൂന്ന്, രണ്ട്. ഒന്ന്, രീതിയില്‍ പിരമിഡ് നിര്‍മിക്കുക എന്നതാണ് ടാസ്‍ക്.
ആദ്യം എല്ലാവരും തപ്പിത്തടഞ്ഞെങ്കിലും അധികം വൈകാതെ തന്നെ മത്സരത്തിലെ രീതിയിലേക്ക് എത്തി. റോണ്‍സണായിരുന്നു ആര് സിലിണ്ടറുകളും ഏറ്റവും ആദ്യം ഫിനിഷിംഗ് പോയന്റിലെ പെഡസ്‍ട്രിയലില്‍ എത്തിച്ച് സിലിണ്ടര്‍ നിര്‍മിച്ചത്. റോണ്‍സണ്‍ എട്ട് പോയന്റോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏഴ് പോയന്റുകളോടെ രണ്ടാം സ്ഥാനത്ത് വിനയ്‍യുമാണ്.
തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ധന്യ, ബ്ലസ്‍ലി, റിയാസ്, ദില്‍ഷ, ലക്ഷ്‍മി പ്രിയ, സൂരജ് എന്നിവരാണ് യഥാക്രമം എത്തിയത്. ധന്യക്ക് ആറും ബ്ലസ്‍ലിക്ക് അഞ്ചും റിയാസിന് നാലും, ദില്‍ഷയ്‍ക്ക് മൂന്നും ലക്ഷ്‍മി പ്രിയയ്‍ക്ക് രണ്ടും പോയന്റുകള്‍ ലഭിച്ചു. സൂരജിന് സിലിണ്ടറുകള്‍ ഒന്നും ഫിനിഷിംഗ് പോയന്റില്‍ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് പോയന്റും കിട്ടിയില്ല.
Read More : 'മാന്യമായി എങ്ങനെ അഭിപ്രായം പറയാം?', ബിഗ് ബോസ് ടാസ്‍കില്‍ പ്രതിഷേധിച്ച് റിയാസ്