നാടൻപെണ്‍കുട്ടിയായി വൻ മേക്കോവറില്‍ സെറീന, ഫോട്ടോകള്‍ ഹിറ്റ്
ബിഗ് ബോസ് താരം സെറീനയുടെ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.
ബിഗ് ബോസ് മലയാളം ഷോ താരം സെറീന പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആറാം സ്ഥാനം നേടിയായിരുന്നു സെറീന ഹൗസില്‍ നിന്ന് പുറത്തിറങ്ങിയത്. ഒട്ടേറെ ആരാധകര്‍ സെറീനയ്‍ക്കുണ്ടെന്നും വ്യക്തം. സെറീന പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'ലവ് ബേര്‍ഡ്‍സ്' എന്ന ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനമായ 'മേഘം തിരൈന്ത് വന്ത് മണ്ണില്‍ ഇറങ്കി വന്ത് മാര്‍ബിളില്‍ ഒളിന്ത് കൊള്ള വാ .. വാ ..' ആണ് സെറീന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതാനായി ഉപയോഗിച്ചിരിക്കുന്നത്. സെറീനയെ നാടൻപെണ്‍കുട്ടിയായി കണ്ടതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകര്‍. എന്തായാലും പെട്ടെന്നു തന്നെ സെറീനയുടെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളെഴുതിയിരിക്കുന്നത്.
ഗ്രാൻഡ് ഫിനാലെയുടെ തലേ ദിവസമായിരുന്നു സെറീന പുറത്തായത്. വീട്ടീല്‍ എത്തിയ മോഹൻലാല്‍ നാടകീയമായി സെറീന പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷമാണ് സെറീന വീട് വിട്ടിറങ്ങിയത്. റെനീഷയെ ദൈവം അനുഗ്രഹിക്കട്ടേയെന്നും സെറീന പറയുന്നത് കേള്‍ക്കാമായിരുന്നു. അഖില്‍ മാരാര്‍, റെനീഷ, ശോഭ, ജുനൈസ്, ഷിജു എന്നിവരായിരുന്നു വീട്ടില്‍ ബാക്കി ഉണ്ടായിരുന്നത്. ഷിജു, ശോഭ, ജുനൈസ് എന്നിവരാണ് ഹൗസില്‍ നിന്ന് പിന്നീട് പുറത്തായത്. തുടര്‍ന്ന് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഒടുവില്‍ അഖിലിനെ വിജയിയായി പ്രഖ്യാപിച്ചു.
സെറീനയും റെനീഷ റെഹ്‍മാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നു സെറീനയും റെനീഷയും. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ വിഷയമാകുകയായിരുന്നു. സെറീന 'ദുബായ് ചോക്ലേറ്റി'ന്റെ വിഷയത്തില്‍ തനിക്ക് സങ്കടമുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് എത്തിയപ്പോഴാണ് താൻ ആ വിഷ്വല്‍സ് കണ്ടത് എന്നും അപ്പോള്‍ വിഷമം തോന്നിയെന്നും സെറീന മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 'ദുബായ് ചോക്ലേറ്റി'ന്റെ കാര്യം സെറീനയ്‍ക്ക് വീട്ടില്‍വെച്ചേ മനസിലായിരുന്നു എന്ന് റെനീഷ റഹിമാൻ ചൂണ്ടിക്കാട്ടി. ഞാനാണ് അവളോട് അത് പറഞ്ഞത് എന്ന് റെനീഷ റഹിമാൻ വ്യക്തമാക്കി. വേറെ 'ദുബായ് ചോക്ലേറ്റാ'ണ് റെനീഷ വിചാരിച്ചതെന്നായിരുന്നു സെറീന വ്യക്തമാക്കിയത്. താനാണ് അതെന്ന് പിന്നീടാണ് മനസിലായതെന്നും സെറീന വ്യക്തമാക്കി.
Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക