ബിഗ് ബോസ് ആറ് ഒരുങ്ങുന്നു, ആരൊക്കെയാകും മത്സരാര്‍ഥികള്‍?, ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ അറിയിപ്പ്
ബിഗ് ബോസ് ആറിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പുതിയ അപ്‍ഡേറ്റ്.
മലയാളത്തിലും വൻ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതിനാല്‍ ഓരോ പുതിയ സീസണായും ഷോയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകള്‍ അയച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഏഷ്യാനെറ്റ്. എന്തായാലും ബിഗ് ബോസ് മലയാളം ഷോയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആരൊക്കെയാകും മത്സരാര്‍ഥികളായി എത്തുകയെന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്.
ബിഗ് ബോസ് സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാല്‍ മെനഞ്ഞെടുത്തതാണ് ലോഗോ. അതില്‍ മിന്നല്‍പ്പിണരിനാല്‍ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാബുമോനും മണിക്കുട്ടനും ദില്‍ഷയും അഖിലുമാണ് ബിഗ് ബോസ് മലയാളത്തില്‍ ഓരോ സീസണിലും ജേതാവായത്. പുതിയ മത്സരാര്‍ഥികള്‍ പേരുകള്‍ പ്രവചിച്ച് ഷോയുടെ ആരാധകര്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ സമീപകാലത്ത് ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് ഷോയിലെ മത്സരാര്‍ഥികളായി എത്തും എന്നും പലരും പ്രവചിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് മാത്രമല്ല സീരിയലില്‍ നിന്നും നിരവധി പ്രശസ്‍തരുടെ പേരുകളാണ് ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥികളായി പറഞ്ഞു കേള്‍ക്കുന്നത്. മത്സരാര്‍ഥികളുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഷോയുടെ ആരാധകര്‍.
Read More: പേടിപ്പിക്കാൻ അജയ്‍ ദേവ്‍ഗണും ജ്യോതികയും, ടീസര്‍ പുറത്തുവിട്ടുക, ഇനിയെത്തുക ശെയ്‍ത്താൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക