വിദ്യ ബാലന്‍റെ മഞ്ജുളിക വീണ്ടും; പേടിപ്പിക്കാന്‍ ഭൂൽ ഭുലയ്യ 3 വരുന്നു

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോള്‍ ഒരുങ്ങുകയാണ് എന്നാണ് സംവിധായകന്‍ അനീസ് ബസ്മി പറയുന്നത്. 

Bhool Bhulaiyaa 3 OG Manjulika Vidya Balan And Kartik Aaryan To Co Star In The Film vvk

മുംബൈ: മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു.  അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് റിലീസായത്. കാര്‍ത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തി. 

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോള്‍ ഒരുങ്ങുകയാണ് എന്നാണ് സംവിധായകന്‍ അനീസ് ബസ്മി പറയുന്നത്. നടൻ അക്ഷയ് കുമാർ പദ്ധതിയുടെ ഭാഗമാകുമോ എന്നും അദ്ദേഹം വെളിപ്പെടുത്തി. സൂം ടിവിയോട് സംസാരിക്കവെ അക്ഷയ് കുമാര്‍  ഭൂൽ ഭുലയ്യ 3യുടെ  ഭാഗമാകില്ലെന്ന് അനീസ് സ്ഥിരീകരിച്ചു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിൽ വിദ്യാ ബാലനും കാർത്തിക് ആര്യനും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. 

"ഇല്ല, അക്ഷയ് ഭൂൽ ഭുലയ്യ 3 യുടെ ഭാഗമായിരിക്കില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന തരത്തില്‍ തിരക്കഥ ഒരുക്കാന്‍ സാധിച്ചില്ല. ഭാവിയിൽ തീർച്ചയായും അത് സാധ്യമാകും. ഭൂൽ ഭുലയ്യ 3 യുടെ ഷൂട്ടിംഗ് മാർച്ച് 10 ന് ആരംഭിക്കും" അനീസ് ബസ്മി പറഞ്ഞു. 

"ഭൂൽ ഭുലയ്യ 3യില്‍ 3 ദിവസത്തെ വേഷം ചെയ്യാൻ വിദ്യ സമ്മതിച്ചു. വിദ്യ ബാലന്‍ അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് പ്രൊജക്ട് തന്നെ തുടങ്ങിയത്." അനീസ് ബസ്മി കൂട്ടിച്ചേര്‍ത്തു. 

2007ലെ സൈക്കോളജിക്കൽ ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യയിൽ മഞ്ജുളികയുടെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിച്ചു. മലയാളത്തില്‍ ശോഭന അഭിനയിച്ച നാഗവല്ലിയുടെ റോളാണ് ഇത്. ഒജി മഞ്ജുളിക  ഭൂൽ ഭുലയ്യ 3 എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര് എന്ന് നേരത്തെ നടന്‍ കാര്‍ത്തിക് ആര്യന്‍ വെളിപ്പെടുത്തിയിരുന്നു. 

'എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ' ആ രാത്രി പോസ്റ്റിലൂടെ ആരാധകരെ ഞെട്ടിച്ച് വരദ.!

'കൊലപാതകം കൊലപാതകം തന്നെയാണ്' പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ

Latest Videos
Follow Us:
Download App:
  • android
  • ios