ഭൂല്‍ ഭൂലയ്യ 3 ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
ഭൂല്‍ ഭൂലയ്യ 3 നേടിയ കളക്ഷൻ കണക്കുകളും പുറത്ത്.
മലയാളത്തിന്റെ എക്കാലത്തയും ഹിറ്റ് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തപ്പോള്‍ ചിത്രം ഭൂല്‍ ഭൂലയ്യയായി. ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം സിനിമയും ഹിറ്റായി. ഭൂല്‍ ഭൂലയ്യ സിനിമയുടെ മൂന്നിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭൂല്‍ ഭൂലയ്യ 3 നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയില്‍ എത്തുക. ഭൂല്‍ ഭൂലയ്യ 3 27നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക. അനീസ് ബസ്‍മീയാണ് ചിത്രത്തിന്റെ സംവിധാനം. 'ഭൂല്‍ ഭൂലയ്യ 3' 389.34 കോടിയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ട്.
ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം സിനിമയില്‍ നായകൻ കാര്‍ത്തിക് ആര്യ ആണ്. 'ഭൂല്‍ ഭൂലയ്യ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നായകൻ കാര്‍ത്തിക് ആര്യൻ ആയിരുന്നു. 'ഭൂല്‍ ഭൂലയ്യ' ചിത്രത്തിലെ പ്രേത കഥാപാത്രമായ 'മഞ്‍ജുളിക'യായി വിദ്യാ ബാലൻ മൂന്നാം ഭാഗത്തിലും ഉണ്ട്. മാധുരി ദീക്ഷിത്തിനും തൃപ്‍തി ദിമ്രിക്കുമൊപ്പം ചിത്രത്തില്‍ വിജയ് റാ്, രാജ്‍പാല്‍ യാദവ്, സഞ്‍ജയ് മിശ്ര, അശ്വിനി കല്‍സേഖര്‍, രാജേഷ് ശര്‍മ, അരുണ്‍, മനിഷ്, സൗരഭ് ദുബേ, ഡെൻസില്‍ സ്‍മിത്ത്, സുരേഷ് മേനോൻ, മൗമിത, ശിവം ദുബെ, സുരേന്ദ്ര താക്കൂര്‍, പ്രതിക ദാസ്, റോസ് സര്‍ദന, അവേരി ശിംഘറോയ്, ബദ്രി ചവാൻ, അരവിന്ത് പ്രകാശ്, പരിനീത, മുസ്‍തഗീം തുടങ്ങിയവരും നായകൻ കാര്‍ത്തിക് ആര്യനൊപ്പം പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.
ആകാശ് കൗശികാണ് തിരക്കഥ എഴുതിയത്. ഭുഷൻ കുമാറിനും കൃഷൻ കുമാറിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഖേദനിയും ഉണ്ട്. കാര്‍ത്തിക് ആര്യൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് മനു ആനന്ദാണ്. സന്ദീപ് ശിരോദ്‍കറാണ് പശ്ചാത്തല സംഗീതം.
Read More: 'എന്റെ എംടി സാർ പോയല്ലോ', വേദനയോടെ മോഹൻലാല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക