സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി

ആദിത്യ ഓജയുടെ തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഭോജ്‍പുരിയുടെ ജയം.

Bhojpuri Dabangs beat Punjab De Sher by 25 runs in CCL 2023 hrk

സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗില്‍ പഞ്ചാബ് ദേ ഷേറിന് എതിരെ ഭോജ്‍പുരി ദബാങ്‍സിന് 25 റണ്‍സിന്റെ ഗംഭീര ജയം. ആദിത്യ ഓജയുടെ തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഭോജ്‍പൂരി പഞ്ചാബിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആദ്യം നടന്ന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്‍സ് തെലുങ്ക് വാരിയേഴ്‍സിനോടും പരാജയപ്പെട്ടിരുന്നു. 64 റണ്‍സിനാണ് തെലുങ്ക് വാരിയേഴ്‍സ് ജയം സ്വന്തമാക്കിയത്.

 മനോജ് തിവാരിയുടെ ക്യാപ്റ്റൻസിയില്‍ ദിനേശ് യാദവ്, പര്‍വേശ് യാദവ്, വിക്രാന്ത് സിംഗ്, ഉദയ് തിവാരി, ആദിത്യ ഓജ, അൻഷുമാൻ സിംഗ്, അയാസ്, ഖാൻ, അസ്‍ഗര്‍ ഖാൻ, ജയ് യാദവ്, രാഘവ് എന്നിവരായിരുന്നു ഭോജ്‍പുരി ദബാങ്‍സിന്റെ അന്തിമ ഇലവനില്‍ ഇടംപിടിച്ചത്. സോനു സൂദ് ക്യാപ്റ്റനായ പഞ്ചാബ് ദേ ഷേരിന്റെ അന്തിമ ഇലവനില്‍ അപര്‍ ഖുറാന, മൻമീത് സിംഗ്, രാഹുല്‍ ജയ്റ്റ്‍ലി, ദേവ് ഖറോഡ്, ബാബ്ബല്‍ റായ്, രാജിവ് ഋഷി, ബല്‍രാജ് സ്യാല്‍, സുയ്യാഷ് റായ്, മയൂര്‍ മേഹ്‍ത, ബിന്നു ധില്ലോണ്‍ എന്നിവരും ഇടംപിടിച്ചു. ടോസ് നേടിയ ഭോജ്‍പുരി ദബാങ്‍സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.  ആദ്യ സ്‍പെല്ലായ പത്ത് ഓവറില്‍ ഭോജ്‍പുരി മൂന്ന് വിക്കറ്റ് നഷ്‍ടത്തില്‍ 104 റണ്‍സാണ് എടുത്തത്.

മനോജ് തിവാരി 11 പന്തില്‍ 10ഉം പര്‍വേശ് യാദവ് മൂന്ന് പന്തില്‍ അഞ്ചും റണ്‍സ് എടുത്ത് പുറത്തായി. ദിനേശ് യാദവ് 10 പന്തില്‍ ഏഴും റണ്‍സ് എടുത്ത് പുറത്തായി. 23 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ  നിന്ന് ആദിത്യ ഓജ ഭോജ്‍പുരിയെ മികച്ച സ്‍കോറിലെത്തിച്ചപ്പോള്‍ 14 പന്തില്‍ നിന്ന് 26 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

ആദ്യ സ്‍പെല്ലില്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‍ടത്തില്‍ 90 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ബാബ്ബല്‍ ആറ് പന്തില്‍ ഏഴ്, ദേവ് 12 പന്തില്‍ 13, സോനു സൂദ് 10 പന്തില്‍ 13, . അപര്‍ ഖുറാന നാല് പന്തില്‍ അഞ്ച് റണ്‍സ് എന്നിങ്ങനെയായിരുന്നു സ്‍കോര് നേടിയത്. ബല്‍രാജ് 12 പന്തില്‍ 14ഉം രാഹുല്‍ ജെയ്‍റ്റ്‍ലി 16 പന്തില്‍ 24ഉം റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഭോജ്‍പുരിക്ക് വേണ്ടി പര്‍വേശ് യാദവ് 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ്, വിക്രാന്ത് സിംഗ് 10 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും എടുത്തു. 14 റണ്‍സിന്റെ ലീഡാണ് ഭോജ്‍പുരി ദബാങ്‍സ് ആദ്യ സ്‍പെല്ലില്‍ നേടിയത്. രണ്ടാം സ്‍പെല്ലിലും ഭോജ്‍പുരിയുടെ ആദിത്യ ഓജ കത്തിക്കയറുകയായിരുന്നു. ബാബ്ബല്‍ സ്വന്തം പന്തില്‍ ക്യാച്ച് എടുത്ത് പുറത്താക്കുമ്പോള്‍ ആദിത്യ ഓജയുടെ സമ്പാദ്യം 29 പന്തില്‍ നിന്ന് 47 റണ്‍സാണ്. ഉദയ് തിവാരി ആറ് പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത് പുറത്തായി. അസ്‍ഗര്‍ 13 പന്തില്‍ 30 റണ്‍സും പര്‍വേശ് യാദവ് ഒരു പന്തില്‍ രണ്ടും റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി സുയ്യാഷ് റായ് ഒരു വിക്കറ്റ് എടുത്തു. രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ 99 റണ്‍സാണ് ഭോജ്‍പുരി രണ്ടാം ഇന്നിംഗ്‍സില്‍ നേടിയത്.  113 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തില്‍ 88 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അപാര്‍ ഖുറാന രണ്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി. രാജീവ് ഋഷി 18 പന്തില്‍ 37ഉം ബിന്നു മൂന്ന് പന്തില്‍ ഒന്നും, സോനു സൂദ് മൂന്ന് പന്തില്‍ ഒന്നും ദേവ് നാല് പന്തില്‍ രണ്ടും ബബ്ബല്‍ മൂന്ന് പന്തില്‍ അഞ്ചും, മൻമീത് സിംഗ് മൂന്ന് പന്തില്‍ ആറും റണ്‍സെടുത്തു ബല്‍രാജ് മൂന്ന് പന്തില്‍ മൂന്നൂം മയൂര്‍ മേഹ്‍ത ഒമ്പത് പന്തില്‍ 26ഉം റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.  അയാസ് 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും പര്‍വേശ് യാദവ് 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും  വിക്രാന്ത് സിംഗ് 22 റണ്‍സ് വിട്ടുകൊടുത്ത് ഒന്നും മനോജ് തിവാരി 18 റണ്‍സ് വിട്ടുകൊടുത്ത് ഒന്നും വിക്കറ്റ് എടുത്തു.

Read More: ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി; സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു

Latest Videos
Follow Us:
Download App:
  • android
  • ios