'ദേവീ നീയേ ധനലക്ഷ്മീ നീയേ..'; ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം' പാട്ടെത്തി

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് തങ്കം നിർമ്മിക്കുന്നത്.

Bhavana Studios Thankam Movie Lyric Video

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം 'തങ്ക'ത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ദേവീ നീയേ ധനലക്ഷ്മീ നീയേ..' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. ബിജിബാലിന്റെ സം​ഗീതത്തിന് അൻവർ അലി ആണ് വരികൾ എഴുതിയിരിക്കുന്നത്. 

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് തങ്കം നിർമ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിയും ചിത്രത്തിന്റെ ഭാ​ഗമാകും. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. 

ഇന്ദ്രജിത്തിന് ഒപ്പം പ്രകാശ് രാജും; 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഫസ്റ്റ് ലുക്ക് എത്തി, റിലീസ് ഉടൻ

ഗൗതം ശങ്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, സഹനിര്‍മ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ ആതിര ദില്‍ജിത്ത്. 

Latest Videos
Follow Us:
Download App:
  • android
  • ios