'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍
ലിയോയ്ക്ക് റിലീസ് ക്ലാഷ് കൊടുക്കുന്ന ബാലയ്യ ചിത്രം തെലുങ്കില്‍ നിന്നും ഒക്ടോബര്‍ 20ന് റിലീസാകുന്ന ടൈഗര്‍ നാഗേശ്വര റാവു എന്ന രവിതേജ ചിത്രത്തില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്.
ചെന്നൈ: ഈ മാസത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസാണ് ദളപതി വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ വലിയ ഹൈപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോട് ഒക്ടോബര്‍ 19ന് ക്ലാഷ് വയ്ക്കാന്‍ എന്തായാലും തമിഴില്‍ മറ്റൊരു പടവും ധൈര്യം കാണിച്ചിട്ടില്ല. എന്നാല്‍ തെലുങ്കില്‍ അത്തരം ഒരു ക്ലാഷിന് മുന്നോട്ട് വന്നിരിക്കുകയാണ് ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ.
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭഗവന്ത് കേസരി' റിലീസും ഒക്ടോബര്‍ 19നാണ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഒക്ടോബര്‍ 8ന് പുറത്തുവിട്ടിരുന്നു. ബാലയ്യയുടെ മാസ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ട്രെയിലറിലും ഇത് കാണാനുണ്ട്.
ജനുവരിയില്‍ ഇറങ്ങിയ വീര സിംഹ റെഡ്ഡി, അതിന് മുന്‍പ് ഇറങ്ങിയ അഖണ്ഡ തുടങ്ങിയ വന്‍ ഹിറ്റുകള്‍ക്ക് ശേഷം വന്‍ ബോക്സോഫീസ് വിജയം തന്നെയാണ് ഈ ചിത്രത്തിലൂടെ ബാലയ്യ ഫാന്‍സ് പ്രതീക്ഷിക്കുന്നത്. അനില്‍ രവിപുഡിയാണ് ‘ഭഗവന്ത് കേസരി'യുടെ സംവിധാനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഹൈദരാബാദില്‍ നടന്നത്. ഈ ഓഡിയോ ലോഞ്ചില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചിത്രത്തില്‍ പ്രധാന നായികയായ ശ്രീലീലയും ബാലയ്യയും ഒന്നിച്ച് അഭിനയിച്ച ഗാനം ഗണേഷ് ആന്തം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് വൈറലായിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് ആയിരിക്കും ഈ ഗാനം എന്നാണ് സൂചന. എന്നാല്‍ ആദ്യ ആഴ്ച ഈ ഗാനം തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം ചേര്‍ക്കുമെന്നാണ് സംവിധായകന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത്.
അതായത് ലിയോയ്ക്ക് റിലീസ് ക്ലാഷ് കൊടുക്കുന്ന ബാലയ്യ ചിത്രം തെലുങ്കില്‍ നിന്നും ഒക്ടോബര്‍ 20ന് റിലീസാകുന്ന ടൈഗര്‍ നാഗേശ്വര റാവു എന്ന രവിതേജ ചിത്രത്തില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍ അത് മറികടന്ന് ഒരാഴ്ചയിലേറെ ഏറെ ഓടും എന്ന കോണ്‍ഫിഡന്‍സാണ് സംവിധായകന്‍ അനില്‍ രവിപുഡി പ്രകടിപ്പിച്ചത് എന്നാണ് ടോളിവുഡിലെ സംസാരം.
എന്നാലും തെന്നിന്ത്യ മൊത്തം റിലീസിന് ഒരുങ്ങുന്ന ലിയോയുമായി ക്ലാഷ് വയ്ക്കുന്നത് ബാലയ്യയുടെ മാര്‍ക്കറ്റിനെ ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഫാന്‍സ് പ്രതീക്ഷിക്കുന്നത്. തമിഴില്‍ വാരിസും, തുനിവും ഒന്നിച്ച് ഇറങ്ങിയ സമയത്ത് തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയുമായി ക്ലാഷ് വച്ചാണ് വീര സിംഹ റെഡ്ഡി വിജയിച്ചത് എന്ന കണക്കുകള്‍ ബാലയ്യ ഫാന്‍സ് ഉയര്‍ത്തിക്കാട്ടുന്നു.
സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ‘ഭഗവന്ത് കേസരി' നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, ആക്ഷന്‍ കൊറിയോഗ്രഫി വി വെങ്കട്.
'അയ്യപ്പനും കോശിയും' റീമേക്കിന് ശ്രമിച്ചു; തമിഴിലെ 'അയ്യപ്പനെയും കോശിയെയും' വെളിപ്പെടുത്തി ലോകേഷ്