ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം; ശ്രദ്ധനേടി 'ഭ​ഗവാൻ ദാസന്റെ രാമരാജ്യം' പോസ്റ്റർ

പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രം. 

bhagavan dasante ramarajyam poster goes viral nrn

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ഭഗവാൻ ദാസന്‍റെ രാമരാജ്യം'. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നിതാ ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സിനിമയുടെ പ്രമോഷൻ പോസ്റ്റർ ആണ് ശ്രദ്ധനേടുന്നത്. 

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം', എന്നാണ് പോസ്റ്റർ വാചകം. പത്രങ്ങളിൽ വന്ന പോസ്റ്റർ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. 'പരസ്യവാചകം പൊളിച്ചു, പരസ്യ വാചകം കൊള്ളാം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. നേരത്തെ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിലെ  ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ ടി.ജി. രവി, ഇർഷാദ് അലി എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂരാണ്.

bhagavan dasante ramarajyam poster goes viral nrn

പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്. നർമ്മത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിർവഹിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.

എഡിറ്റിംഗ്-കെ ആർ. മിഥുൻ,ലിറിക്‌സ്-ജിജോയ്‌ ജോർജ്ജ്,ഗണേഷ് മലയത്. എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജീവ് പിള്ളത്ത്,പ്രൊഡക്ഷൻ കാൻട്രോളർ-രജീഷ് പത്തംകുളം, ആർട്ട് ഡയക്ടർ-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാർ,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ധിനിൽ ബാബു,അസോസിയേറ്റ് ഡയറക്ടർ-വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ. ഫൈനൽ മിക്സ്-ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ്-കിഷൻ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകർ, vfx-ഫ്രെയിം ഫാക്ടറി, ട്രൈലർ എഡിറ്റിംഗ് - ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ - കഥ ഡിസൈൻ, മാർക്കറ്റിങ്-ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. 

വിനായകന്റെ പ്രസ്താവന അപമാനകരം, ഞാൻ മാപ്പ് ചോദിക്കുന്നു: നിരഞ്ജന അനൂപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios