'നിർത്തിയങ്ങ് അഭിനന്ദിക്കുവാന്നേ', മികച്ച സംവിധായകൻ 'പോത്തേട്ടൻ ബ്രില്യൻസ്', ശ്യാം പുഷ്കരനും 'ജോജി' തിളക്കം
ചിത്രത്തിന്‍റെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മലയാള സിനിമാ പുരസ്കാര പ്രഖ്യാപനം കഴിയുമ്പോൾ ഏറ്റവും തിളക്കമുള്ള സിനിമയായി മാറിയിരിക്കുകയാണ് ജോജി. പോത്തേട്ടൻ ബ്രില്യൻസ് എന്ന് എന്തുകൊണ്ടാണ് ചലച്ചിത്ര ലോകം വാഴ്ത്താറുള്ളതെന്ന് ഒരിക്കൽ കൂടി ദിലീഷ് പോത്തൻ അടിവരയിടുകയായിരുന്നു ചിത്രത്തിലൂടെ. മികച്ച സംവിധാനയകനുള്ള പുരസ്കാരമാണ് പോത്തേട്ടൻ ബ്രില്യൻസ് ഇക്കുറി സ്വന്തമാക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രം നേരത്തെ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം 'ജോജി' 4 അവാർഡുകളാണ് വാരിക്കുട്ടിയത്. ചിത്രത്തിന്‍റെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ഉണ്ണിമായ പ്രസാദിനും ചിത്രം വലിയ നേട്ടമായി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ജോജിയിലൂടെ ഉണ്ണിമായ പ്രസാദിനെ തേടിയെത്തി. ജസ്റ്റിന്‍ വര്‍ഗീസിനും ജോജി പുരസ്കാര തിളക്കം സമ്മാനിച്ചു. സംഗീത സംവിധായകന്‍ (മികച്ച പശ്ചാത്തല സംഗീതം) പുരസ്കാരമാണ് ജോജിയിലൂടെ ജസ്റ്റിൻ സ്വന്തമാക്കിയത്.
ജൂറിയുടെ വിലയിരുത്തല്‍
ഹിംസാത്മകമായ ആണധികാര വ്യവസ്‍ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്‍മമായി ആവിഷ്‍കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിന് ആണ് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ്.
മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി; മികച്ച സംവിധായൻ ദിലീഷ് പോത്തൻ
അതേസമയം 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം ബിജു മേനോനും ജോജു ജോർജും പങ്കിടുകയായിരുന്നു. മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു.ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജുവിനെയും മികച്ച നടനായി തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.
അവാര്‍ഡുകള്‍ ഇങ്ങനെ
മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ
മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)
മികച്ച നടി- രേവതി ( ഭൂതകാലം)
മികച്ച കഥാകൃത്ത് - ഷാഹീ കബീർ (നായാട്ട്)
മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)
സ്വഭാവ നടി- ഉണ്ണിമായ ( ജോജി)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)
മികച്ച ബാലതാരം- സ്നേഹ അനു ( തല)
മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആർ കെ (ആവാസവ്യൂഹം)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)
മികച്ച നൃത്തസംവിധാനം - അരുൺ ലാൽ
ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാർഡിന് അർഹമായ പ്രകടനമില്ല
വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി
കലാ സംവിധായകൻ- എവി ഗേകുൽദാസ്
മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ
മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)
സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗീസ് (ജോജി)
ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)
തിരക്കഥ- ശ്യാംപുഷ്കർ
എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)
മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)
മികച്ച ചിത്രസംയോജകൻ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
മികച്ച കലാസംവിധായകൻ - എ.വി.ഗോകുൽദാസ് (തുറമുഖം)
മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു
മികച്ച ശബ്ദരൂപകൽപ്പന - രംഗനാഥ് രവി (ചുരുളി)
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാകർ (ചുരുളി)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)
ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി