'ജവാൻ ഈ വർഷത്തെ മോശം സിനിമ'; റിലീസിന് മുൻപ് റിവ്യു, ഞെട്ടി ഷാരൂഖ് ആരാധകർ, സത്യാവസ്ഥ എന്ത് ?

നാളെ തിയറ്ററുകളിൽ എത്തുന്ന ജാവന് മികച്ച ബുക്കിം​ഗ് ആണ് ലോകമെമ്പാടുമായി ലഭിച്ചു കൊണ്ടിരിക്കുന്നത്.

Before the release of Jawan reviews called worst film of the year shah rukh khan nrn

തെന്നിന്ത്യൻ- ബോളിവുഡ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര ആണ് നായികയായി എത്തുന്നത്. അതുകൊണ്ട് തന്നെ തമിഴ് സിനിമാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. ചിത്രം നാളെ റിലീസിന് ഒരുങ്ങുകയാണ്. പ്രി- റിലീസ് സെയിലിലൂടെ ഇതിനോടകം മികച്ച കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. എന്നാൽ റിലീസ് മുൻപ് തന്നെ ജാവന് നെ​ഗറ്റീവ് റിവ്യൂകളും ലഭിക്കുകയാണ്. 

വിവിധ രാജ്യങ്ങളിലെ സെൻസർ ബോർഡ് പ്രദർശനത്തിന്റെ ഭാ​ഗമായി ജവാൻ കണ്ടെന്നും 2023ലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നുമാണ് ട്വിറ്ററിലെ പോസ്റ്റുകൾ. എന്നാൽ ഈ റിവ്യൂകൾ വ്യാജമാണെന്ന്  ചൂണ്ടിക്കാട്ടി ട്രേഡ് അനലിസ്റ്റുകൾ രം​ഗത്തെത്തുകയും ചെയ്തു. 

”ജവാന്റേതായി വരുന്ന തെറ്റായ റിവ്യൂകള്‍ വിശ്വസിക്കരുത്. സെന്‍സര്‍ ബോര്‍ഡ് എന്താ പബ്ലിക് ഗാഡന്‍ ആണോ കാണുന്നവര്‍ക്ക് ഒക്കെ വന്ന് സിനിമ കാണാന്‍”, എന്നാണ് ട്രേഡ് അനലിസ്റ്റായ അതുല്‍ മോഹന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് സിനിമയെ തകർക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ ആണെന്നാണ് ഷാരൂഖ് ഖാൻ ആരാധകർ പറയുന്നത്. ജവാന്റെ സ്പെഷ്യൽ സ്ക്രീനിം​ഗ് നടന്നിട്ടില്ല. സിനിമ കണ്ടെന്ന് പറയുന്നവരെ വിശ്വസിക്കരുത് എന്നും ഇവർ പറയുന്നു. 

നാളെ തിയറ്ററുകളിൽ എത്തുന്ന ജാവന് മികച്ച ബുക്കിം​ഗ് ആണ് ലോകമെമ്പാടുമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യദിവസത്തെ ഷോയ്ക്ക് ഭൂരിഭാ​ഗം എല്ലാ തിയറ്ററുകളും ഇതിനോടകം ഫുൾ ആയി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഹിന്ദി സിനിമയുടെ ഏറ്റവും വലിയ ഓപ്പണിംഗാണ് ജവാൻ ലക്ഷ്യമിടുന്നത്. ആദ്യദിനം തന്നെ 50 കോടി അടുപ്പിച്ച് ഷാരൂഖ് ചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

‘ഞങ്ങൾ ഭാരതീയരാണ് ഇന്ത്യക്കാരല്ല’ എന്ന് ഞാന്‍ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു: കങ്കണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios