'മിന്നൽ മുരളി 2' നൂറ് ശതമാനം വലിയ സിനിമ; വില്ലനെ കുറിച്ച് പറഞ്ഞ് ബേസിൽ

നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു.

basil joseph talk about minnal murali 2 nrn

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യഭാ​ഗത്തെക്കാൾ വലിയ മുതൽ മുടക്കുള്ള സിനിമ ആകും 'മിന്നൽ മുരളി 2' എന്ന് പറയുകയാണ് സംവിധായകൻ. 

പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബേസിൽ ജോസഫിന്റെ പ്രതികരണം. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു. "ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും", എന്നാണ് ബേസിൽ പറഞ്ഞത്. 

രണ്ടാം ഭാ​ഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന്, "സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭ​ഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആ​ഗ്രഹം", എന്നാണ് ബേസിൽ നൽകിയ മറുപടി. 

മകന് ദുബൈ കിരീടാവകാശിയുടെ പേര് നൽകി ഷംനയും ഷാനിദും

ഇത്തരമൊരു പ്രമേയത്തിൽ സിനിമയെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകളും പ്രതിസന്ധികളും ഉണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ ആവണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാ​ഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ഛയായും രണ്ടാംഭാ​ഗം ഉണ്ടാവുമെങ്കിലും അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios