ചീട്ടുകൊണ്ട് 'വിളയാടി' സൗബിൻ, തലപുകഞ്ഞ് പൊലീസ് വേഷത്തിൽ ബേസിൽ; 'പ്രാവിൻ കൂട് ഷാപ്പ്' ഫസ്റ്റ് ലുക്ക്

'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം. 

basil joseph and soubin movie Pravinkoodu Shappu first look poster

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം  'പ്രാവിൻ കൂട് ഷാപ്പ്' എന്ന പടത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചീട്ടുകളുമായി വേറിട്ട ലുക്കിലുള്ള സൗബിനെയും തല പുകഞ്ഞ് എന്തോ ആലോചിക്കുന്ന പൊലീസുകാരനായ ബേസിൽ ജോസഫിനെയും പോസ്റ്ററിൽ കാണാം. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും. 

നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് പ്രാവിൻ കൂട് ഷാപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. 

അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്.  'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു. 

ഗാനരചന-മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്‌,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-റോണക്സ്‌ സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്,  ആക്ഷൻ-കലൈ മാസ്റ്റർ,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് 'പ്രാവിന്‍ കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'പിന്നെയും ഞാൻ ചതിക്കപ്പെട്ടു, ഇനിയും നിന്നെ ഞാൻ വിശ്വസിക്കും, കാരണം..; അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios