റിലീസ് തീയതിയില്‍ വീണ്ടും ട്വിസ്റ്റ്? 'വാലിബന്' മുന്‍പ് തിയറ്ററുകളിലേക്ക് 'ബറോസ്'?

ഒരു ചിത്രം ക്രിസ്‍മസിനും അടുത്ത ചിത്രം വിഷുവിനും?

barroz 3d to release before malaikottai vaaliban on cristmas reports mohanlal lijo jose pellissery nsn

മോഹന്‍ലാലിന്‍റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് മലൈക്കോട്ടൈ വാലിബനും ബറോസും. പുതുനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മിലേക്ക് മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് വാലിബന്‍റെ യുഎസ്‍പിയെങ്കില്‍ സംവിധായകനായുള്ള മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നതാണ് ബറോസിന്‍റെ ആകര്‍ഷണം. ഇതില്‍ ആദ്യം എത്തുക ബറോസ് ആണെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. ക്രിസ്മസ് റിലീസ് ആയി ചിത്രം എത്താനുള്ള സാധ്യതയും പറയപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന്‍റെ ക്രിസ്മസ് റിലീസ് ആയി വാലിബനാവും എത്തുകയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. തിയറ്ററുകള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാക്കര്‍മാരുടെ ട്വീറ്റുകള്‍. ഇപ്പോഴിതാ അതില്‍ വീണ്ടും ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണെന്ന മട്ടിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്‍റെ ക്രിസ്മസ് റിലീസ് ആയി ബറോസ് തന്നെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുതുതായി അറിയിച്ചിരിക്കുന്നത്. വാലിബന്‍ വിഷു റിലീസ് ആയി മാര്‍ച്ചിലേ എത്തൂവെന്നും അവര്‍ പറയുന്നു. ഡിസംബര്‍ 21 ആണ് ബറോസിന്‍റെ റിലീസ് തീയതിയായി ഇപ്പോള്‍ പറയപ്പെടുന്നത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്.  2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

 

അതേസമയം ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

ALSO READ : കേരളത്തില്‍ നമ്പര്‍ 1! ബോക്സ് ഓഫീസില്‍ 9 ദിവസം കൊണ്ട് 'വിക്ര'ത്തെ മലര്‍ത്തിയടിച്ച് ജയിലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios