സലാര്‍ കെജിഎഫ് നിര്‍മ്മാതാക്കളുടെ അടുത്ത പടം 'ബഗീര': ഗംഭീര ടീസര്‍ ഇറങ്ങി.!
ഒരു ആക്ഷന്‍ പൊലീസ് സ്റ്റോറിയാണ് ചിത്രം എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ശ്രീമുരളിയുടെ ജന്മദിനത്തിലാണ് ടീസര്‍ എത്തിയത്.
ബെംഗലൂരു: കെജിഎഫ് കാന്താര ഇറങ്ങാന്‍ ഇരിക്കുന്ന സലാര്‍ എന്നിവ ഒരുക്കിയ ഹോംബാല ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ബഗീര. ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. റോറിംഗ് സ്റ്റാര്‍ എന്ന് കന്നഡയില്‍ അറിയപ്പെടുന്ന ശ്രീമുരളിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ കഥ കെജിഎഫ്, സലാര്‍ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെയാണ്. പ്രശാന്ത് നീലിന്‍റെ ആദ്യ ചിത്രം ഉഗ്രത്തിലെ നായകനായിരുന്നു ശ്രീമുരളി.
സമൂഹം ഒരു കാട് ആകൂമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജ്ജിക്കും എന്നതാണ് ചിത്രത്തിന്‍റെ ടീസറില്‍ പറയുന്നത്.ഒരു ആക്ഷന്‍ പൊലീസ് സ്റ്റോറിയാണ് ചിത്രം എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ശ്രീമുരളിയുടെ ജന്മദിനത്തിലാണ് ടീസര്‍ എത്തിയത്.
ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്.അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2024 ല്‍ ചിത്രം ഹോംബാല ഫിലിംസ് വിവിധ ഭാഷകളില്‍ തീയറ്ററില്‍ എത്തിക്കും. ഒരു പൊലീസ് ഓഫീസറായാണ് ശ്രീമുരളി ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
അതേ സമയം ഹോംബാല ഫിലിംസ് നിര്‍മ്മിക്കുന്ന സലാര്‍ ഡിസംബര്‍ 22ന് തീയറ്ററുകളില്‍ എത്തുകയാണ്. റെക്കോര്‍ഡുകള്‍ പലതും തിരുത്തപ്പെടുമെന്നാണ് പ്രഭാസ് ചിത്രം സലാറിന് റിലീസിന് മുന്നേ ലഭിക്കുന്ന സ്വീകാര്യത. ലോകമെങ്ങും മികച്ച അഡ്വാൻസ് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നു എന്ന് മാത്രമല്ല പ്രതീക്ഷകള്‍ക്ക് കാരണം മറിച്ച്, 10 ലക്ഷത്തിലധികം പേര്‍ സലാര്‍ കാണാൻ ആഗ്രഹിക്കുന്നതായി ബുക്ക് മൈ ഷോയില്‍ രേഖപ്പെടുത്തി എന്നതുമാണ്.
ര്‍ദ്ധരാജ മന്നാറായെത്തുന്ന പൃഥ്വിരാജാണ് പ്രഭാസ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും വമ്പൻ തുകയ്‍ക്കാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അഡ്വാന്‍സ് ബുക്കിംഗില്‍ ആരാണ് മുന്നില്‍ ഡങ്കിയോ സലാറോ?: കണക്കുകള്‍ ഇങ്ങനെ